ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ വിടുതൽ ഹർജിയില്‍ പ്രാഥമിക വാദം 22 മുതല്‍ - കോട്ടയം വാര്‍ത്തകള്‍
കഴിഞ്ഞ നാല് തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ഫ്രാങ്കോ മുളയ്ക്കൽ ഹാജരായിരുന്നില്ല
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഫ്രാങ്കോ മുളയ്ക്കൽ നൽകിയ വിടുതൽ ഹർജിയിൻ മേലുള്ള പ്രാഥമിക വാദം 22ന് തുടങ്ങും. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ കന്യാസ്ത്രീയുടെ അഭിഭാഷകർ കഴിഞ്ഞ ആഴ്ച തടസഹർജി ഫയൽ ചെയ്തിരുന്നു. കേസ് പരിഗണിക്കുന്ന 22ന് കോടതി ഈ തടസഹർജികളും പരിഗണിക്കും. വിടുതൽ ഹർജി തള്ളിയാൽ മേൽക്കോടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ അഭിഭാഷകരുടെ തീരുമാനം. കോട്ടയം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ നാല് തവണ കോടതി കേസ് പരിഗണിച്ചപ്പോഴും ഫ്രാങ്കോ മുളയ്ക്കൽ ഹാജരായിരുന്നില്ല. കേസിൽ പ്രാഥമിക വാദം ആരംഭിക്കുന്നതിനാൽ 22ന് ഫ്രാങ്കോ കോടതിലെത്താൻ സാധ്യതയുള്ളതായും അഭിഭാഷകർ സൂചന നൽകുന്നുണ്ട്.