കോട്ടയം : നാട്ടിലെ സമാധാനാന്തരീക്ഷം തകരാതിരിക്കാന്‍ സമൂഹം ജാഗ്രത പാലിക്കണമെന്ന് സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ മലയില്‍ സാബു കോശി ചെറിയാന്‍. കേരള മുസ്ലിം യൂത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റും ഇമാമുമായ ഷംസുദ്ദീന്‍ മാന്നാനി ഇലവുപാലത്തിനോടൊപ്പം നടത്തിയ സംയുക്‌ത വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ ബിഷപ്പിന്‍റെ ലവ് ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശങ്ങളെ തുടര്‍ന്ന് ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങളുടെയും പ്രചരണങ്ങളുടെയും പശ്ചാത്തലത്തിലാണ് ഇരുവരും സംയുക്ത പ്രസ്താവന നടത്തിയത്.
പാലായില്‍ മുസ്ലിം സമുദായ സംഘടനകളുടെ പ്രതിഷേധത്തിനിടെയുണ്ടായ പോര്‍വിളികള്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് ഇമാം ഷംസുദ്ദീന്‍ മാന്നാനിയും വ്യക്തമാക്കി.
ധ്യകേരള മഹായിടവക ബിഷപ് ഡോ മലയില്‍ സാബു കോശി ചെറിയാന്‍ എല്ലാ തെറ്റായ പ്രവണതകളും എതിര്‍ക്കപ്പെടണം, പാലാ ബിഷപ്പിന്‍റെ പ്രസംഗത്തോട് പ്രതികരിക്കാനില്ലെന്നും സാബു കോശി ചെറിയാന്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ലവ് ജിഹാദും നര്‍ക്കോട്ടിക്ക് ജിഹാദും ഉണ്ടോയെന്ന് പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. സാഹചര്യങ്ങള്‍ മുതലെടുക്കുന്നവരെ ജാഗ്രതയോടെ നോക്കിക്കാണണം.
ALSO READ:'നാര്‍ക്കോട്ടിക് ജിഹാദ്' ; പാലായിൽ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിക്ക് ധാരണ
ഏതെങ്കിലും ഒരു പ്രസ്താവനയുടെ പേരില്‍ തകര്‍ക്കപ്പെടേണ്ടതല്ല കേരളത്തിന്‍റെ സമാധാനം. സമൂഹത്തില്‍ നിലനിന്നിരുന്ന സമാധാനാന്തരീക്ഷം തകര്‍ക്കപ്പെടരുത് എന്നതാണ് സംയുക്ത വാര്‍ത്താസമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ഇരുവരും വ്യക്തമാക്കി.