കേരളം

kerala

ETV Bharat / city

കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ - bank official death news

സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്‌ണു ആണ് മരിച്ചത്

ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി വാര്‍ത്ത  കോട്ടയം ബാങ്ക് ഉദ്യോഗസ്ഥൻ മരണം വാര്‍ത്ത  കോട്ടയം ബാങ്ക് ജീവനക്കാരന്‍ മരണം വാര്‍ത്ത  കോട്ടയം ബാങ്ക് ഉദ്യോഗസ്ഥന്‍ തീകൊളുത്തി മരിച്ചു വാര്‍ത്ത  കോട്ടയം യുവാവ് തീകൊളുത്തി വാര്‍ത്ത  bank official found dead inside home  bank official found dead inside home news  bank official death news  kottayam bank official death news
കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ

By

Published : Aug 23, 2021, 1:28 PM IST

കോട്ടയം: കോട്ടയത്ത് ബാങ്ക് ഉദ്യോഗസ്ഥൻ തീകൊളുത്തി മരിച്ച നിലയിൽ. മാങ്ങാനം തുരുത്തേൽ നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പൈങ്ങളത്ത് വിഷ്‌ണു ഭാസ്ക്കർ (28) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഈ സമയം വിവാഹ ചടങ്ങിൽ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. വീടിനോട് ചേർന്നുള്ള ഇവരുടെ വാടകവീടിൻ്റെ മുറിയിലെത്തിയ വിഷ്‌ണു സ്വയം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

മുറിയിൽ നിന്നും തീ ഉയരുന്നത് കണ്ട് ബന്ധുക്കളും സമീപവാസികളും വാതില്‍ തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് വിഷ്‌ണു.

Also read: കണ്ണൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സൂചന

ABOUT THE AUTHOR

...view details