കോട്ടയം/പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനിക സംഘത്തിന് നേതൃത്വം നൽകിയത് ഏറ്റുമാനൂർ സ്വദേശി കേണൽ ഹേമന്ദ് രാജ്. പത്തു മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഹേമന്ദ് രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം ബാബുവിനെ രക്ഷിച്ച് പുറത്തെത്തിച്ചത്. കേരളം മുഴുവൻ ആകാംഷയോടെ നോക്കിയിരുന്ന രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയ തങ്ങളുടെ പ്രിയ സൈനികനെ ഓർത്ത് അഭിമാനം കൊള്ളുകയാണ് ഇപ്പോൾ ഏറ്റുമാനൂരിലെ ജനം.
അപരിചിതനല്ല കേണൽ ഹേമന്ദ് രാജ്
2018ൽ പ്രളയ സമയത്താണ് മലയാളികൾ ഏറ്റുമാനൂർ സ്വദേശിയായ ഹേമന്ദ് രാജിന്‍റെ പേര് മലയാളികൾ ആദ്യമായി കേൾക്കുന്നത്. പ്രളയ കാലത്ത് കേരളത്തിൽ എയർലിഫ്റ്റിങ്ങിന് നേതൃത്വം നൽകാൻ കേണൽ ഹേമന്ദ് രാജ് മുന്നിലുണ്ടായിരുന്നു. തന്‍റെ അവധി പോലും വേണ്ടെന്ന് വച്ച് സൈന്യത്തിനൊപ്പം മലയാളികൾക്കു വേണ്ടി ഹെലികോപ്റ്ററിൽ കേരളത്തിന്‍റെ ആകാശത്തിലേയ്ക്ക് പറന്നിറങ്ങുകയായിരുന്നു അന്ന് ഹേമന്ദും സംഘവും. ഇതിന് പിന്നാലെ ഹേമന്ദിനെ തേടി രാഷ്‌ട്രപതിയുടെ പുരസ്‌കാരം തേടിയെത്തിയിരുന്നു.
രണ്ടു ദിവസം മുൻപാണ് ബാബു സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴയിലെ മലകയറാനായി എത്തിയത്. മലമുകളിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെ കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.
READ MORE:അതിജീവനത്തിന്‍റെ 45 മണിക്കൂര്‍! പതറാതെ ബാബു, രക്ഷിച്ച് ദൗത്യസംഘം; ചരിത്രമായി കേരളം