കേരളം

kerala

ETV Bharat / city

ലോക ടൂറിസം ഭൂപടത്തിലേക്ക് അയ്‌മനം, ആ യാത്ര ഇങ്ങനെയായിരുന്നു - aymanam model tourism village project

2018 ഏപ്രിൽ മുതൽ 2020 മാർച്ച് 31 വരെ നടന്ന പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

ഉത്തരവാദിത്ത ടൂറിസം  അയ്‌മനം പ്രൊജക്‌ട്  രാജ്യാന്തരതലത്തിൽ തിളങ്ങി അയ്‌മനം  രാജ്യാന്തരതലത്തിൽ തിളങ്ങി അയ്‌മനം വാർത്ത  അയ്‌മനം വാർത്ത  അയ്‌മനം മാതൃക ഉത്തരവാദിത്ത ടൂറിസം  അയ്‌മനം മാതൃക ഉത്തരവാദിത്ത ടൂറിസം വാർത്ത  aymanam model tourism village project  aymanam model tourism village project news  aymanam model tourism  village project  aymanam model tourism village project wins wtm award  wtm award for ayamanam project  അയ്‌മനം അവാര്‍ഡ് വാര്‍ത്ത  അയ്‌മനം അവാര്‍ഡ്  അയ്‌മനം പുരസ്‌കാരം വാര്‍ത്ത  അയ്‌മനം പുരസ്‌കാരം  അയ്‌മനം രാജ്യാന്തര പുരസ്‌കാരം  അയ്‌മനം രാജ്യാന്തര പുരസ്‌കാരം വാര്‍ത്ത  അയ്‌മനം ഉത്തരവാദിത്ത ടൂറിസം പദ്ധതി വാര്‍ത്ത  അയ്‌മനം ഉത്തരവാദിത്ത ടൂറിസം പദ്ധതി  രാജ്യാന്തരതലത്തിൽ തിളങ്ങി അയ്‌മനം  aymanam wtp award news  aymanam wtp award  aymanam model tourism village project  aymanam model tourism village project news
ഉത്തരവാദിത്ത ടൂറിസം; രാജ്യാന്തരതലത്തിൽ തിളങ്ങി അയ്‌മനം

By

Published : Nov 5, 2021, 7:40 PM IST

കോട്ടയം: പാടവും നാട്ടുവഴികളും കായല്‍ സൗന്ദര്യവും. ലോകമെമ്പാടുമുള്ള സഞ്ചാരികൾ പറന്നെത്തിയുന്ന കുമരകത്തെ മാതൃകയാക്കിയപ്പോൾ അയ്‌മനം എന്ന കൊച്ചു ഗ്രാമവും ലോക ശ്രദ്ധയില്‍. മാലിന്യ സംസ്‌കരണവും നാട്ടുകാരെ ഉൾപ്പെടുത്തിയുള്ള ടൂർ പാക്കേജുകളുമായി അയ്‌മനം സഞ്ചാരികളെ ക്ഷണിച്ചപ്പോൾ അതിന് രാജ്യാന്തര അംഗീകാരവും.

ഇന്ത്യയിലെ ഉത്തരവാദിത്ത ടൂറിസം പദ്ധതികളിൽ സന്ദർശിക്കേണ്ടത് (World Travel Market Responsible Tourism One to Watch Award) എന്ന വിഭാഗത്തിലാണ് അയ്‌മനം പഞ്ചായത്തിനേയും പദ്ധതിയേയും തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം അയ്‌മനത്തെ മാതൃക ഉത്തരവാദിത്ത ടൂറിസം ഗ്രാമമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

അയ്‌മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് രാജ്യാന്തര പുരസ്‌കാരം

ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സമ്പൂർണമായി പഞ്ചായത്ത് പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്നതാണ് മാതൃക ഉത്തരവാദിത്ത ഗ്രാമം പദ്ധതി. സംസ്ഥാനത്ത് ഈ പദ്ധതി ആദ്യമായി നടപ്പിലാക്കി വിജയിപ്പിച്ച പഞ്ചായത്താണ് അയ്‌മനം പഞ്ചായത്ത്.

പ്രാദേശിക ജനതയെ വരുമാനം നേടുന്നതിന് സഹായിക്കുന്ന തരത്തിൽ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പാരിസ്ഥിതിക സംരക്ഷണത്തിന് ഊന്നൽ നൽകുന്ന ടൂറിസം മാർഗനിർദേശങ്ങള്‍ പൂർണമായും നടപ്പിലാക്കിയതിനുമാണ് പഞ്ചായത്തിനെ അവാർഡിനായി തെരഞ്ഞെടുത്തത്.

ആമ്പൽ ഫെസ്റ്റും വേമ്പനാട് ശുചീകരണവും

വനിത ടൂർ കമ്മ്യൂണിറ്റി ടൂർ ലീഡർമാരുടെ നേതൃത്വത്തിലാണ് ടൂർ പാക്കേജുകൾ നടപ്പാക്കിയത്. അയ്‌മനം ടൂറിസം റിസോഴ്‌സ് ഡയറക്‌ടറിയും വിവിധ പ്രചാരണ വീഡിയോകളും തദ്ദേശവാസികളെ ഉൾപ്പെടുത്തി തയാറാക്കി. വിനോദസഞ്ചാരികളുടെ ബുക്കിങ് ഉറപ്പാക്കി.

ടൂറിസം മേഖല പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്‍റെ ഭാഗമായി ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, മോട്ടോർ ബോട്ടുകൾ എന്നിവയ്ക്കും റിസോർട്ടുകൾക്കും വീടുകൾക്കും തുണിസഞ്ചികൾ നൽകി. കഴിഞ്ഞ വർഷം ജനുവരിയിൽ ഹൗസ് ബോട്ടുകൾ, ശിക്കാരകൾ, മോട്ടോർ ബോട്ടുകൾ, റിസോർട്ടുകൾ എന്നിവ പ്ലാസ്റ്റിക് വിമുക്തമായി പ്രഖ്യാപിക്കപ്പെട്ടു. ചീപ്പുങ്കലിൽ കായൽ തീരത്ത് പാർക്ക്, ബോട്ട് ടെർമിനൽ എന്നിവയുടെ നിർമാണവും പദ്ധതിയുടെ നേട്ടമായി.

ആമ്പല്‍ ഫെസ്റ്റ് ആഭ്യന്തര സഞ്ചാരികളെ ആകർഷിച്ചു. പ്രദേശത്തെ ഉത്സവങ്ങളും കലാരൂപങ്ങളും ഉൾപ്പെടുത്തി കൾച്ചറൽ എക്‌സ്‌പീരിയൻസ് പാക്കേജ് അവതരിപ്പിച്ചു. ഓലമെടയൽ, ചൂണ്ടയിടീൽ, വലവീശൽ, കയർ പിരിക്കൽ എന്നി തൊഴിലുകളെ ടൂറിസവുമായി ബന്ധിപ്പിച്ച്, ഇവ കാണുവാനും ചെയ്യുവാനും സഞ്ചാരികൾക്ക് അവസരമുണ്ടായി.

കൊവിഡ് വിട്ടകലുമെന്ന പ്രതീക്ഷയിൽ ടൂറിസവുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രദേശവാസികൾ ഉത്സാഹത്തിലാണ്. വിത മുതൽ കൊയ്ത്തു വരെ കാണുവാനും മനസിലാക്കാനുമുള്ള പാക്കേജ് കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് ഇനി ലക്ഷ്യമിടുന്നത്. പഞ്ചായത്ത് അംഗങ്ങൾ മുതല്‍ സംസ്ഥാന മന്ത്രിമാർ വരെ പദ്ധതിയുടെ ഓരോ ഘട്ടത്തിലും ഇടപെട്ടിരുന്നു.

ഉത്തരവാദിത്ത ടൂറിസം മിഷൻ മേല്‍നോട്ടവുമായി മുന്നില്‍ നടന്നു. ഇപ്പോൾ നാടിന്‍റെ നാനാ ഭാഗത്തു നിന്നും അഭിനന്ദനമാണ്. ലോക ടൂറിസം ഭൂപടത്തിലേക്ക് അയ്‌മനം വെറുതെ നടന്നു കയറിയതല്ല. ഓരോ ഘട്ടവും കൃത്യമായി നടപ്പാക്കിയാണ് രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കിയത്.

Also read: അന്താരാഷ്ട്ര പുരസ്‌കാര നേട്ടത്തിൽ അയ്‌മനം ഉത്തരവാദിത്ത ടൂറിസം പദ്ധതി

ABOUT THE AUTHOR

...view details