കേരളം

kerala

ETV Bharat / city

ബൈക്കുമായി കൂട്ടിയിടിച്ച് അപകടം ; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു - അഭിലാഷ് എം.എസ് മരിച്ചു

തിങ്കളാഴ്‌ച വൈകുന്നേരമാണ് കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന് സമീപം അപകടം ഉണ്ടായത്

ബൈക്കില്‍ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു  ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം  ഓട്ടോ ഡ്രൈവർ മരിച്ചു  അഭിലാഷ് എം.എസ്  അഭിലാഷ് എം.എസ് മരിച്ചു  കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷൻ
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

By

Published : Sep 28, 2021, 5:13 PM IST

Updated : Sep 28, 2021, 5:55 PM IST

കോട്ടയം : ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പാലപ്ര വേങ്ങത്താനം മുണ്ടയ്ക്കൽ സുരേന്ദ്രൻ പിള്ളയുടെ മകൻ അഭിലാഷ് എം.എസ് (38) ആണ് ചൊവ്വാഴ്‌ച രാവിലെ മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്നു.

തിങ്കളാഴ്‌ച വൈകുന്നേരം 5.10ന് കാഞ്ഞിരപ്പള്ളി ഫയര്‍ സ്‌റ്റേഷന് സമീപത്തായിരുന്നു അപകടം. മുണ്ടക്കയം ഭാഗത്തുനിന്ന് വരികയായിരുന്നു ഇരുവാഹനങ്ങളും. സൈഡിലേക്ക് ബൈക്ക് തിരിഞ്ഞപ്പോള്‍ പെട്ടെന്ന് ഓട്ടോറിക്ഷ ബ്രേക്ക് ചെയ്യുകയും ബൈക്കിന്‍റെ പിന്നില്‍ ഇടിച്ച് മലക്കം മറിയുകയുമായിരുന്നു.

ALSO READ :ഇടുക്കി കരുണാപുരത്ത് 2 ലക്ഷത്തിന്‍റെ വാഴക്കുലകൾ കവര്‍ന്നു

അഭിലാഷും ഭാര്യയും മക്കളും സഹോദരിയുമാണ് ഓട്ടോയിലുണ്ടായിരുന്നത്. അപകടത്തിൽ സഹോദരിയുടെ മകൾ നിവേദ്യയ്ക്കും പരിക്കേറ്റിരുന്നു.

Last Updated : Sep 28, 2021, 5:55 PM IST

ABOUT THE AUTHOR

...view details