കോട്ടയം :സംഗീത സംവിധായകൻ ജയ്സണ് ജെ. നായരെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. വൈക്കം മുച്ചയൂർകാവ് സ്വദേശി അർജുനാണ് പെലീസ് പിടിയിലായത്.
ആക്രമിക്കാൻ ഉപയോഗിച്ച വാക്കത്തിയും കണ്ടെത്തി. അക്രമി സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.
വെച്ചൂർ-കല്ല റോഡിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു ആക്രമണം. ജയ്സണെ വഴിയിൽ തടഞ്ഞുനിർത്തി പ്രതികൾ ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.