കോട്ടയം:പാലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ അക്രമം. കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ ഡോ അരുൺ, സെക്യൂരിറ്റി ജീവനക്കാരൻ ജിമ്മി എന്നിവർക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിയ യുവാവ് യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇന്നലെ(26.07.2022) രാത്രി 10 മണിയോടെയാണ് സംഭവം.
പാലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ
കാഷ്വാലിറ്റി മെഡിക്കൽ ഓഫിസർ ഡോ അരുൺ, സെക്യൂരിറ്റി ജീവനക്കാരൻ ജിമ്മി എന്നിവർക്കാണ് പരിക്കേറ്റത്
പാലാ ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് നേരെ ആക്രമണം; യുവാവ് പിടിയിൽ
പിടിവലിക്കിടെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കൈക്കുഴ തെന്നി മാറി. അക്രമി ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ മാനസിക പ്രശ്‌നമുള്ള ആളാണോ അതോ മയക്കുമരുന്നിന് അടിമയാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം നടത്തി. ആശുപത്രിയിൽ അടിയന്തരമായി പൊലീസ് എയ്‌ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
TAGGED:
Pala General Hospital