കേരളം

kerala

ETV Bharat / city

ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും - Alphonsamma

ഈ മാസം 28 വരെയാണു ആഘോഷം. ആത്മീയതക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ ആഘോഷം

ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 19ന് കൊടിയേറും

By

Published : Jul 16, 2019, 7:39 AM IST

Updated : Jul 16, 2019, 10:09 AM IST

കോട്ടയം: രാജ്യത്തിന്‍റെ പ്രഥമ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു തീര്‍ഥാടന കേന്ദ്രമായ ഭരണങ്ങാനം ഒരുങ്ങി. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ആത്മീയതക്ക് പ്രാധാന്യം നല്‍കിയാണ് ഇത്തവണ വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നതെന്ന് തിരുനാള്‍ കമ്മറ്റി അറിയിച്ചു.

ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും

വെള്ളിയാഴ്ച രാവിലെ 10.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിനു തുടക്കം കുറിച്ച് കൊടിയേറും. ഈ മാസം 28 വരെയാണു ആഘോഷം. തിരുനാള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.15, 6.30, 8.30, 11.00 ഉച്ചകഴിഞ്ഞ് 2.30, 5.00 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. ജോസഫ് കരിയില്‍, മാര്‍ ജയിംസ് അത്തിക്കളം, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ മാത്യു വാണിയകിഴക്കേല്‍, മാര്‍ ജോസ് പുളിക്കല്‍, സാമുവല്‍ മാര്‍ ഐററേനിയോസ് തുടങ്ങിയ ബിഷപ്പുമാര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

തിരുനാളിന്‍റെ ഭാഗമായി വിവിധ ഭക്തസംഘടനകളും ഇടവകകളും ഭരണങ്ങാനത്തേക്ക് തീര്‍ഥാടനയാത്ര നടത്തും. 12ന് പാലാ രൂപത മാതൃവേദി, പിതൃവേദി അംഗങ്ങള്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് ജപമാല പ്രദക്ഷിണം നടത്തും. 20ന് ഫ്രാന്‍സിസ്‌കന്‍ അല്‍മായ സഭാംഗങ്ങളും കടനാട് ഫൊറോന ഇടവകാംഗങ്ങളും തീര്‍ഥാടന ജപമാല റാലി നടത്തും. 21നു കാഞ്ഞിരപ്പള്ളി രൂപതയിലെ ചെങ്ങളം ഇടവകയുടെ ആഭിമുഖ്യത്തിലും 26ന് പൂഞ്ഞാര്‍ ഫൊറോന ഇടവകയുടെ ആഭിമുഖ്യത്തിലും ജപമാല റാലി ഉണ്ടായിരിക്കും.

തീര്‍ഥാടന കേന്ദ്രത്തില്‍ ശനിയാഴ്ചകളില്‍ നടന്നുവരുന്ന ജപമാല പ്രദക്ഷിണം തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും ഉണ്ടായിരിക്കും. വൈകുന്നേരം 6.30നാണ് ഭരണങ്ങാനത്തെ ഭക്തിനിര്‍ഭരമാക്കുന്ന ജപമാല, മെഴുകുതിരി പ്രദക്ഷിണം ആരംഭിക്കുന്നത്. തീര്‍ഥാടകര്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തില്‍ പറഞ്ഞു.

27നു വൈകുന്നേരം 6.30ന് അല്‍ഫോന്‍സാമ്മ ജീവിച്ചു മരിച്ച മഠത്തിലെ ചാപ്പലിലേക്ക് ജപമാല, മെഴുകുതിരി പ്രദക്ഷിണം ഉണ്ടായിരിക്കും. നൂറുകണക്കിനു വൈദിക, സന്യാസ, അല്‍മായര്‍ പ്രദക്ഷിണത്തില്‍ പങ്കുചേരും. പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 7.15ന് മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കും. 7.30ന് ഇടവക ദേവാലയത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 12നു തിരുനാള്‍ പ്രദക്ഷിണം നടക്കും.

Last Updated : Jul 16, 2019, 10:09 AM IST

ABOUT THE AUTHOR

...view details