കേരളം

kerala

ETV Bharat / city

പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം; പരാതിപ്പെട്ടിട്ടും നടപടിയില്ല - പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം; നടപടി വേണമെന്ന് ആവശ്യം

നികുതി അടച്ച വാഹനം പാര്‍ക്ക് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതിയെന്ന നിലപാടിലാണ് വാഹന ഉടമകള്‍.

പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം

By

Published : Aug 22, 2019, 1:42 AM IST

കോട്ടയം: കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്വകാര്യ ബസ് മദ്യപാനികളുടെയും സാമൂഹ്യവിരുദ്ധരുടെയും കേന്ദ്രമാകുന്നതായി ആരോപണം. രണ്ട് മാസത്തോളമായി ഈ ബസ്, സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണെന്ന് സമീപത്തെ ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള എരുമേലി-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഹരിശ്രീ എന്ന ബസാണ് , ഇത്തരത്തില്‍ സാമൂഹ്യവിരുദ്ധര്‍ക്ക് താവളമാക്കാന്‍ അവസരം ഒരുക്കുന്നത്. വൈകുന്നേരങ്ങളില്‍ ബസിനുള്ളില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവാണെന്നും ഓട്ടോഡ്രൈവര്‍മാര്‍. ഇത് സംബന്ധിച്ച് നഗരസഭയിലും മോട്ടോര്‍വാഹന വകുപ്പിലും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.

പെര്‍മിറ്റില്ലാതെ പാര്‍ക്ക് ചെയ്ത ബസിനുള്ളില്‍ മദ്യപാനം; പരാതിപ്പെട്ടിട്ടും നടപടി ഇല്ല

നികുതി അടച്ച വാഹനം പാര്‍ക്ക് ചെയ്യുന്നതില്‍ ആര്‍ക്കാണ് പരാതിയെന്ന നിലപാടിലാണ് വാഹന ഉടമകള്‍. പാലായില്‍ ഈ കഴിഞ്ഞ പ്രളയത്തിന് ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ബസിനുള്ളില്‍ കുട്ടികള്‍ കുടുങ്ങിയതായും പരാതി ഉയര്‍ന്നിരുന്നു. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന ബസ് സ്റ്റാന്‍ഡില്‍ നിന്നും ഈ ബസ് മാറ്റുകയോ വാതിലുകള്‍ അടക്കാനുള്ള നടപടി സ്വീകരിക്കുകയോ വേണമെന്ന് ഓട്ടോഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details