കേരളം

kerala

ETV Bharat / city

ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു നവ വരന്‍ മരിച്ചു - The newlyweds were killed when their bike collided with a Torres lorry

കുറവിലങ്ങാട് എം സി റോഡില്‍ ശനിയാഴ്‌ച (09.04.2022) രാത്രി ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് നവ വരന്‍ മരിച്ചു.

കുറവിലങ്ങാട് എം സി റോഡില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു നവ വരന്‍ മരിച്ചു  accident death  ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു  അപകട മരണം  അപകടത്തിൽ നവ വരൻ മരിച്ചു  The newlyweds were killed when their bike collided with a Torres lorry  അപകടത്തിൽ യുവാവ് മരിച്ചു
ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു നവ വരന്‍ മരിച്ചു

By

Published : Apr 10, 2022, 10:55 AM IST

കോട്ടയം: കുറവിലങ്ങാട് എം സി റോഡില്‍ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചു നവ വരന്‍ മരിച്ചു. പുതുപ്പള്ളി പരിയാരം കാടമുറി കൊച്ചുപറമ്പില്‍ കുഞ്ഞുമോന്‍ അന്നമ്മ ദമ്പതികളുടെ മകന്‍ റോബിന്‍ കെ ജോണ്‍ (28 ) ആണ് മരിച്ചത്. മാര്‍ച്ച് 19നായിരുന്നു റോബിനും പയ്യപ്പാടി സ്വദേശിനി ബീതുവുമായുള്ള വിവാഹം.

ശനിയാഴ്‌ച (09.04.2022) രാത്രി 7.30 ഓടെ പുതുവേലി കോളേജിന് സമീപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ റോബിന്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പെരുമ്പാവൂര്‍ യൂണിപവര്‍ കമ്പനിയില്‍ ടെക്‌നീഷ്യന്‍ ആയി ജോലി ചെയ്‌തു വരികയായിരുന്നു റോബിൻ.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു അപകടം. സഹോദരി പ്രിന്‍സി.

Also read: Video | ബൈക്ക് ബസിനടിയില്‍, പൊട്ടിത്തെറിയും തീപിടിത്തവും ; രണ്ട് വാഹനങ്ങളും കത്തിനശിച്ചു

ABOUT THE AUTHOR

...view details