കോട്ടയം: മെഡിക്കൽ കോളജിൽ കൊവിഡ് ബാധിക്കപ്പെട്ട ജീവനക്കാരുടെ എണ്ണം 120ആയി. ഇന്നലെ 10 ഡോക്ടർമാർക്കും നഴ്‌സ്‌മാരടക്കമുള്ള 30 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ബാധിതരായ ഡോക്ടർമാരുടെ എണ്ണം 40 ആയി. കൊവിഡ് ബാധിക്കപ്പെട്ട പാരാമെഡിക്കല്‍ ജീവനക്കാരുടെ എണ്ണം 80ആയാണ് ഉയര്‍ന്നത്. കൊവിഡ് ബാധിക്കപ്പെട്ട 120 പേരില്‍ 17 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്
കോട്ടയം മെഡിക്കൽ കോളജില്‍ 40 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് - കോട്ടയം മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് കൊവിഡ്
കൊവിഡ് ചികിത്സയില്‍ കഴിയുന്ന കോട്ടയം മെഡിക്കല്‍ കോളജ് ജീവനക്കാരുടെ എണ്ണം 40ആയി
![കോട്ടയം മെഡിക്കൽ കോളജില്‍ 40 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് Kottayam medical college staff got covid covid situation in Kottayam medical college കോട്ടയം മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് കൊവിഡ് കോട്ടയം മെഡിക്കല്‍ കോളജിലെ കൊവിഡ് സാഹചര്യം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14250797-609-14250797-1642823174704.jpg)
കോട്ടയം മെഡിക്കൽ കോളേജില്‍ 40 ജീവനക്കാര്‍ക്ക് കൂടി കൊവിഡ്
മെഡിക്കൽ കോളജിലെ കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്ത് ഗ്യാസ്ട്രോ സർജറി, ഓങ്കോളജി സർജറി എന്നീ വാർഡുകളും കൊവിഡ് ചികിത്സ വാർഡുകളാക്കി. അത്യാഹിത വിഭാഗത്തിൻ്റെ രണ്ടും നാലും നിലകളിലെ കൊവിഡ് വാർഡുകൾക്ക് പുറമെയാണ് പുതിയ വാർഡുകൾ കൂടി പ്രവർത്തം ആരംഭിച്ചത്.
ALSO READ:സിനിമ മേഖലയിലെ സ്‌ത്രീകള്‍; നിയമ നിർമാണം പരിഗണനയിലെന്ന് മന്ത്രി പി രാജീവ്