കോട്ടയം ജില്ലയില്‍ 34 കണ്ടെയ്‌ൻമെന്‍റ് സോണുകൾ
ജില്ലയില്‍ കൊവിഡ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.
കോട്ടയം: ജില്ലയിൽ 24 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി 34 കണ്ടെയ്‌ൻമെന്‍റ് സോണുകൾ പ്രഖ്യാപിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 20,48,39 വാർഡുകളും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ 31,33 വർഡുകൾ, ഏറ്റുമാനൂർ നഗരസഭയിലെ 23ആം വാർഡ്, ജില്ലയിലെ ഗ്രാമപഞ്ചായത്തുകളായ മീനടത്തെ 11ആം വാർഡ്, എരുമേലിയിലെ 7, 2, പാമ്പാടിയിലെ 10,5, മാടപ്പള്ളിയിലെ 13, വെള്ളാവൂരിലെ 10, തൃക്കൊടിത്താനത്തെ 2, കരൂർ ഗ്രമപഞ്ചായത്തിലെ 10, 11, ഉദയനാപുരത്തെ 6, അയ്‌മനം ഗ്രാമ പഞ്ചായത്തിലെ 9, മുത്തോലി ഗ്രാമപഞ്ചായത്തിലെ 6, അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ 5,4, വാകത്താനം ഗ്രാമപഞ്ചായത്തിലെ 1,4, 6 കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ 12, കുമരകം ഗ്രാമ പഞ്ചായത്തിലെ 8, 2, തുരുവാർപ്പ്, പനച്ചിക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളിലെ 9 ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ 11, മുളക്കുളം ഗ്രാമപഞ്ചായത്തിലെ 8 മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ 20, ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ 6, വെച്ചൂർ ഗ്രാമപഞ്ചായത്തിലെ 2 എന്നി വാർഡുകളാണ് കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം മുനിസിപ്പാലിറ്റിയിലെ 32,42,47വാർഡുകളും, കങ്ങഴ ഗ്രാമപഞ്ചായത്തിലെ 4,7 വാർഡുകൾ മണർകാട് ഗ്രാമപഞ്ചായത്തിലെ 13ആം വാര്‍ഡ് എന്നീ പ്രദേശങ്ങളെ കണ്ടെയ്‌ൻമെന്‍റ് സോണിൽ നിന്നും ഒഴിവാക്കി.