കോട്ടയം: ചങ്ങനാശേരി പാലത്ര ബൈപാസിൽ മത്സരയോട്ടത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു. ഇന്നലെ (ജൂലൈ 28) രാത്രിയിലാണ് അപകടമുണ്ടായത്. പോത്തോട് സ്വദേശി മുരുകൻ ആചാരി (67), ചങ്ങനാശേരി കാർത്തിക ജ്വല്ലറി ഉടമ പുഴവാത് സ്വദേശി സേതുനാഥ് (41), പുതുപ്പള്ളി തച്ചു കുന്ന് സുരേഷ് സുജാത ദമ്പതികളുടെ മകൻ ശരത് (19) എന്നിവരാണ് മരിച്ചത്.
ചങ്ങനാശേരിയിൽ മത്സരയോട്ടത്തിനിടെ അപകടം; 3 മരണം - Three died in a road accident
ജൂലൈ 28 ബുധനാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്.
ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് 3 മരണം
സുഹൃത്തുമായി ബൈക്ക് റേസിംഗ് നടത്തുന്നതിനിടെ ശരത് ഓടിച്ചിരുന്ന ബൈക്ക് സേതുനാഥും മുരുകനും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്ന കാറിന്‍റെ പിന്നിലേക്കും ബൈക്ക് ഇടിച്ചു കയറിയെന്ന് പൊലീസ് പറഞ്ഞു.
Last Updated : Jul 29, 2021, 8:07 PM IST