കോട്ടയം: കുറിച്ചി പാത്താമുട്ടത്ത് ട്യൂഷൻ ക്ലാസിലേയ്ക്ക് പോയ പതിനെട്ടുകാരനെ കാണാതായി. പാത്താമുട്ടം സ്വദേശി കാർത്തികേയ ആർ നാഥിനെയാണ് (18) വീട്ടിൽ നിന്നും കാണാതായത്. തിങ്കളാഴ്‌ച വൈകീട്ട് ആറ് മണിയോടെ ട്യൂഷന് പോകുന്നതിനായാണ് കാർത്തികേയൻ വീട്ടിൽ നിന്നും പോയത്.
സാധാരണ ദിവസങ്ങളിൽ വൈകീട്ട് ഏഴരയോടെ തിരികെ എത്തേണ്ടതായിരുന്നു. എന്നാൽ തിങ്കളാഴ്‌ച രാത്രി എട്ട് മണിയായിട്ടും കാണാതായതോടെയാണ് ബന്ധുക്കൾ അന്വേഷിച്ച് ഇറങ്ങിയത്. ട്യൂഷൻ ക്ലാസിലേയ്ക്കു പോകാൻ സ്വകാര്യ ബസിൽ കയറിയ കാർത്തികേയൻ കോട്ടയത്താണ് ഇറങ്ങിയതെന്ന് ബസ് ജീവനക്കാർ ബന്ധുക്കളെ അറിയിച്ചു.