കേരളം

kerala

ETV Bharat / city

കലൂരില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം - kochi man suicide friend attack

തിങ്കളാഴ്‌ച വൈകിട്ട് കലൂരിലെ റോഡരികില്‍ വച്ച് കത്തി കൊണ്ട് യുവാവ് കഴുത്തിലും കൈയിലും സ്വയം  മുറിവേൽപ്പിക്കുകയായിരുന്നു

കലൂര്‍ യുവാവ് ആത്മഹത്യ  യുവാവ് സ്വയം കഴുത്തറുത്ത് മരിച്ചു  കൊച്ചി റോഡരികില്‍ യുവാവ് ആത്മഹത്യ  കലൂര്‍ യുവാവ് ആത്മഹത്യ സുഹൃത്ത് ആക്രമണം  youth slits own throat at kaloor road  kaloor youth suicide  kochi man suicide friend attack  youth dies as he slits own throat at kaloor
കലൂരില്‍ റോഡരികില്‍ യുവാവ് കഴുത്തറുത്ത് ജീവനൊടുക്കിയത് സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം

By

Published : Jul 12, 2022, 7:08 AM IST

എറണാകുളം: കൊച്ചി കലൂരില്‍ റോഡരികിൽ യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്‌തത് സുഹൃത്തിനെ ആക്രമിച്ച ശേഷമെന്ന് പൊലീസ്. മരിച്ച യുവാവ് തോപ്പുംപടി സ്വദേശി ക്രിസ്റ്റഫർ ആണന്നും തിരിച്ചറിഞ്ഞു. സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് ഇയാള്‍ സ്വയം കഴുത്തിലും കൈയിലും മുറിവേല്‍പ്പിച്ചത്.

പരിക്കേറ്റ സുഹൃത്ത് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രകോപനത്തിനുള്ള കാരണം വ്യക്തമല്ല. തിങ്കളാഴ്‌ച വൈകിട്ട് 6.15ഓടെയാണ് ക്രിസ്റ്റഫർ സ്വയം കഴുത്തറുത്ത് ജീവനൊടുക്കിയത്.

കത്തി കൊണ്ട് കഴുത്തിലും കൈയിലും സ്വയം മുറിവേൽപ്പിച്ച ശേഷം കുറച്ചു സമയം സംഭവസ്ഥലത്ത് ഇരുന്ന യുവാവ് ബോധരഹിതനായി വീഴുകയായിരുന്നു. രക്തം വാർന്ന് അവശനായ യുവാവിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കലൂർ ദേശാഭിമാനി ജങ്‌ഷനിലെ മാർക്കറ്റിന് സമീപം നടപ്പാതയിലെ പോസ്റ്റിൽ ഇരുന്നായിരുന്നു യുവാവിന്‍റെ ആത്മഹത്യ.

സംഭവത്തിന്‍റെ ഞെട്ടലുളവാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സമീപത്തെ കടയിലെ സിസിടിവിയിലാണ് യുവാവ് ജീവനൊടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read more: Video | കൊച്ചിയില്‍ നഗരമധ്യത്തില്‍ സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു

ABOUT THE AUTHOR

...view details