എറണാകുളം:യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നിര്‍ത്തിവച്ചു. കണ്ടെയ്‌ന്‍മെന്‍റ് സോണിൽ മീറ്റിങ് നടത്തുന്നുവെന്നാരോപിച്ചാണ് യോഗം നടക്കുന്ന സ്വകാര്യ ഹോട്ടലിനു മുന്നിൽ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് എത്തിയത്. ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ യോഗം നടക്കുന്ന ഹോട്ടലിലെത്തുന്ന വാഹനങ്ങൾ തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; 'അമ്മ' യോഗം നിര്‍ത്തിവച്ചു - യൂത്ത് കോണ്‍ഗ്രസ്
കണ്ടെയ്‌ന്‍മെന്‍റ് സോണിൽ മീറ്റിങ് നടത്തുന്നുവെന്നാരോപിച്ചാണ് പ്രതിഷേധം.
![യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; 'അമ്മ' യോഗം നിര്‍ത്തിവച്ചു youth congress protest at amma meeting amma meeting youth congres യൂത്ത് കോണ്‍ഗ്രസ് അമ്മ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7902973-thumbnail-3x2-p.jpg)
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; 'അമ്മ' യോഗം നിര്‍ത്തിവച്ചു
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; 'അമ്മ' യോഗം നിര്‍ത്തിവച്ചു
അതേസമയം ഹോട്ടല്‍ കണ്ടെയ്‌ൻമെന്‍റ് സോണിൽ ഉൾപ്പെടുന്നതല്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിനെ തുടർന്നാണ് യോഗം ചേർന്നതെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ഹോട്ടൽ കണ്ടെയ്‌ന്‍മെന്‍റ് സോണിൽ ഉൾപ്പെടുന്നതാണെന്ന വാർത്ത വന്നതോടെ യോഗം നിർത്തിവച്ചു. പിന്നീട് യോഗം ചേരുമെന്നും നിയമലംഘനം നടത്തി യോഗം പൂർത്തിയാക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു.