എറണാകുളം:കോലഞ്ചേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ എഴുപത്തിയഞ്ചുകാരിയെ സന്ദര്‍ശിച്ച് സംസ്ഥാന സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. വയോധിക ചികിത്സയില്‍ കഴിയുന്ന കോലഞ്ചേരിയിലെ ആശുപത്രിയിലാണ് ജോസഫൈൻ എത്തിയത്. സംഭവത്തില്‍ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. പ്രതികള്‍ ആരായാലും വെറുതെവിടില്ലെന്നും കൃത്യമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.
കോലഞ്ചേരി കൂട്ടബലാത്സംഗം; പ്രതികളെ വെറുതെ വിടില്ലെന്ന് വനിതാ കമ്മിഷൻ - കോഴഞ്ചേരി കൂട്ടബലാത്സംഗം
പീഡനത്തിനിരയായ സ്‌ത്രീയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ അറിയിച്ചു
![കോലഞ്ചേരി കൂട്ടബലാത്സംഗം; പ്രതികളെ വെറുതെ വിടില്ലെന്ന് വനിതാ കമ്മിഷൻ women commision on kozhanjeri rape case kozhanjeri rape case കോഴഞ്ചേരി കൂട്ടബലാത്സംഗം വനിതാ കമ്മിഷൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8290811-thumbnail-3x2-k.jpg)
കോഴഞ്ചേരി കൂട്ടബലാത്സംഗം; പ്രതികളെ വെറുതെ വിടില്ലെന്ന് വനിതാ കമ്മിഷൻ
കോലഞ്ചേരി കൂട്ടബലാത്സംഗം; പ്രതികളെ വെറുതെ വിടില്ലെന്ന് വനിതാ കമ്മിഷൻ
പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്ന സ്‌ത്രീയുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷൻ എം.സി ജോസഫൈൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഇതരം സംസ്ഥാന തൊഴിലാളികള്‍ പൊലീസ് കസ്‌റ്റഡിയിലുണ്ട്.
Last Updated : Aug 4, 2020, 6:54 PM IST