എറണാകുളം : കുട്ടമ്പുഴ മാമലക്കണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീക്ക് പരിക്കേറ്റു. വിറക് ശേഖരിക്കാൻ വനത്തിൽ പോയ അമ്മിണിക്കാണ് പരിക്കേറ്റത്. തിങ്കളാഴ്‌ച രാവിലെ പത്തുമണിയോടെയാണ് സംഭവം.
ആന ആക്രമിക്കാൻ വരുന്നത് കണ്ട ഇരുവരും ഓടി രക്ഷപ്പെടുന്നതിനിടയില്‍ ആനയുടെ തൊഴിയേറ്റ് അമ്മിണി ഈറ്റ കാട്ടിനുള്ളിൽ വീഴുകയായിരുന്നു. ഈ സമയം മകൾ ഓടി രക്ഷപ്പെട്ട് നാട്ടുകാരെ അറിയിച്ചു.
ആനയുടെ ചവിട്ടേറ്റ് വീണ അമ്മിണിയെ നാട്ടുകാരും ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥരുമെത്തി രക്ഷപ്പെടുത്തി.