കേരളം

kerala

ETV Bharat / city

സംവിധായകന്‍ ലിജു കൃഷ്‌ണയെ വിലക്കണമെന്ന്‌ ഡബ്ല്യുസിസി - ലിജു കൃഷ്‌ണയെ സിനിമയില്‍ നിന്നും വിലക്കണമെന്ന്‌ ഡബ്ല്യുസിസി

WCC against Padavettu director Liju Krishna: കേസ് തീർപ്പാകുംവരെ എല്ലാ ഫിലിം ബോഡികളിലെയും ലിജു കൃഷ്‌ണയുടെ അംഗത്വം റദ്ദാക്കണമെന്ന്‌ ഡബ്ല്യുസിസി

WCC against Padavettu director Liju Krishna  ലിജു കൃഷ്‌ണയെ സിനിമയില്‍ നിന്നും വിലക്കണമെന്ന്‌ ഡബ്ലുസിസി  ലിജു കൃഷ്‌ണയുടെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്ന്‌ ഡബ്ലുസിസി
സംവിധായകന്‍ ലിജു കൃഷ്‌ണയെ സിനിമയില്‍ നിന്നും വിലക്കണമെന്ന്‌ ഡബ്ലുസിസി

By

Published : Mar 7, 2022, 4:07 PM IST

എറണാകുളം :സംവിധായകന്‍ ലിജു കൃഷ്‌ണയെ സിനിമയില്‍ നിന്നും വിലക്കണമെന്ന്‌ ഡബ്ല്യുസിസി. കേസ് തീർപ്പാകുംവരെ എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്‍റെ ആവശ്യം.

WCC against Padavettu director Liju Krishna: ലൈംഗിക പീഡന പരാതിയിൽ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത സംവിധായകനെതിരെയാണ് വുമൺ ഇൻ സിനിമ കളക്‌ടീവ് രംഗത്തെത്തിയിരിക്കുന്നത്‌. സഹപ്രവർത്തകയുടെ പീഡന പരാതിയിൽ ലിജു കൃഷ്‌ണയെ കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇർഫോപാർക്ക് പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ലിജു കൃഷ്‌ണയെ സിനിമയില്‍ നിന്നും വിലക്കണമെന്ന്‌ ഡബ്ലുസിസി

ഞങ്ങൾ അതിജീവിച്ചവളുടെ കൂടെ നിൽക്കുകയും, സംസാരിക്കാനുള്ള അവളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. ഈ അവസരത്തിൽ സിനിമ വ്യവസായ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അതിജീവതക്കൊപ്പം നിന്നുകൊണ്ട് അടിയന്തര നടപടികൾ സ്വീകരിക്കണം - ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെയായിരുന്നു ഡബ്ല്യുസിസിയുടെ പ്രതികരണം.

Also Read: 'പ്രഭാസിന്‍റെ ആ പ്രവൃത്തിയില്‍ അമ്മ സന്തുഷ്‌ടയായിരുന്നു '; നടന്‍റെ നിര്‍ണായക ഇടപെടലിനെക്കുറിച്ച് പൂജ ഹെഗ്‌ഡെ

ലിജു കൃഷ്‌ണക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് സഹപ്രവർത്തകയായ യുവതി ഉന്നയിച്ചിരിക്കുന്നത്‌. 2020 ജൂൺ 21ന് 'പടവെട്ട്' എന്ന സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കിടെയാണ് ഇയാൾ ആദ്യമായി ബലാത്സംഗം ചെയ്‌തതെന്നും പിന്നീട്‌ പല തവണകളിലായി പീഡനം തുടർന്നെന്നുമാണ് പരാതി.

സിനിമാരംഗത്ത് സ്ത്രീ സുരക്ഷയ്ക്കുവേണ്ടി ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന മറ്റൊരു ലൈംഗികാതിക്രമ സംഭവം പുറത്തുവന്നിരിക്കുന്നത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details