എറണാകുളം :വാട്ടർ മെട്രോയ്ക്കുള്ള ബോട്ട് ജെട്ടികളുടെ നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തികൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ജില്ല ഭരണകൂടം.
ഡിസംബർ 31 നകം ആവശ്യമായ ഭൂമി ഏറ്റെടുത്ത് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് കലക്‌ടർ ജാഫർ മാലിക് അറിയിച്ചു. ജില്ലയിലെ പ്രധാന വികസന പ്രവർത്തനങ്ങളുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനയോഗത്തിലാണ് തീരുമാനം.
ബോൾഗാട്ടി, കാക്കനാട്, ഏലൂർ ബോട്ട് ജെട്ടികൾക്കാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയായി. പതിനൊന്ന് ബോട്ട് ജെട്ടികളുടെ നിർമാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ നടപടികളാണ് പൂർത്തിയാക്കുക.
ബാക്കിയുള്ള ഏഴ് എണ്ണത്തിൻ്റെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക വിജ്ഞാപനം നവംബർ 15നകം പ്രസിദ്ധീകരിക്കുമെന്നും ഡിസംബർ 31നകം മുഴുവൻ എറ്റെടുക്കലും പൂർത്തിയാക്കുമെന്നും കലക്‌ടർ വ്യക്തമാക്കി.