എറണാകുളം: തട്ടേക്കാട് പക്ഷി സങ്കേതത്തിൽ വാച്ചറായി ജോലി ചെയ്യുന്ന എൽദോസിനെ കാണാതായതായി പരാതി. തട്ടേക്കാടിന് സമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കരയിൽ താമസിക്കുന്ന എൽദോസിനെ ജനുവരി ഒന്നിന് രാവിലെ മുതലാണ് കാണാതായത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കി.
ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന എൽദോസ് മറ്റൊരു വാച്ചറോടൊപ്പം വള്ളത്തിൽ മടങ്ങിയിരുന്നു. പിന്നീടാണ് എൽദോസിനെ കാണാതാകുന്നത്. അതേ സമയം സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.