എറണാകുളം: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ്' കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ എറണാകുളം കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് മുന്നില്‍ രാപ്പകൽ സമരം ആരംഭിച്ചു. സാറാ ജോസഫ്, മൂന്നാര്‍ സമര നായിക ഗോമതി, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്‌ഠന്‍, ഫ്രാങ്കോ മുളക്കലിനെതിരെ സമരം നടത്തിയ കന്യാസ്‌ത്രികളുള്‍പ്പടെ നിരവധി സംഘടനകള്‍ ചേര്‍ന്നാണ് പ്രതിഷേധ കൂട്ടായ്‌മക്ക് നേതൃത്വം നല്‍കുന്നത്.
വാളയാര്‍ കേസ്; രാപ്പകല്‍ സമരം ആരംഭിച്ചു - justice for walayar kids
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന വനിത കമ്മീഷന് ബാധ്യതയുണ്ട്. എന്നാല്‍ മുഖ്യധാര വനിതാ രാഷ്ട്രീയ സംഘടനകള്‍ മൗനത്തിലാണെന്ന് സാറാ ജോസഫ്
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന വനിത കമ്മീഷന് ബാധ്യതയുണ്ട്. എന്നാല്‍ മുഖ്യധാര വനിതാ രാഷ്ട്രീയ സംഘടനകള്‍ മൗനത്തിലാണെന്ന് സാറാ ജോസഫ് കുറ്റപ്പെടുത്തി. കുട്ടികളുടെ അമ്മയുടെ മൊഴി പൊലീസ് പരിഗണിച്ചില്ല. പൊതുജനം പ്രതിഷേധവുമായി മുന്നോട്ട് പോകണമെന്നും സാറാ ജോസഫ് പറഞ്ഞു. പൊലീസ് ആരെയാണ് ഭയക്കുന്നത്. കേസില്‍ പുനരന്വേഷണം നടത്തണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും പ്രതിഷേധത്തിന്‍റെ ഭാഗമായി നടന്ന ചടങ്ങില്‍ സാറാ ജോസഫ് ആവശ്യപ്പെട്ടു.
ദളിത് സംഘടനകളും, സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും, അവകാശ പോരാട്ടങ്ങളിലേർപ്പെട്ട കേരളത്തിലെ നിരവധി സംഘടനകളും വ്യക്തികളും സംയുക്തമായാണ് 'ജസ്റ്റിസ് ഫോർ വാളയാർ കിഡ്‌സ്'കൂട്ടായ്‌മ രൂപീകരിച്ചത്. കേസ് അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ ഡി.വൈ.എസ്.പി. സോജൻ ഉൾപ്പടെയുള്ള പൊലീസുകാരെ സസ്പെന്‍റ് ചെയ്യുക, അവർക്കെതിരെ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുക, കേസ് സി.ബി.ഐ പുന:രന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും പ്രതിഷേധത്തിന്‍റെ ഭാഗമായി ഉന്നയിക്കുന്നത്.