എറണാകുളത്ത് സ്ഥിതി ഗുരുതരമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ - വി.എസ് സുനിൽ കുമാർ
ആവശ്യമെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ക് ഡൗണിന് മുന്നറിയിപ്പുണ്ടാകില്ലെന്നും മന്ത്രി.
എറണാകുളത്ത് സ്ഥിതി ഗുരുതരമെന്ന് വി.എസ് സുനിൽ കുമാർ
എറണാകുളം: ജില്ലയിൽ സ്ഥിതി ഗുരുതരമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം കൂട്ടും. ഇത്തരം മേഖലകളിൽ ആവശ്യമെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തും. ട്രിപ്പിൾ ലോക്ക് ഡൗണിന് മുന്നറിയിപ്പുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ജൂലായ് മാസം സംസ്ഥാനം മുഴുവൻ കൊവിഡ് രോഗികൾ വർധിക്കും. അതിന്‍റെ ഭാഗമായി ജില്ലയിലും കൊവിഡ് രോഗികൾ വർധിച്ചിട്ടുണ്ട്. വിദഗ്ദരുടെ നിർദേശമനുസരിച്ചായിരിക്കും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്നും മന്ത്രി വി.എസ്.സുനിൽ കുമാർ പറഞ്ഞു.