ആന വേട്ടക്കാരിൽ നിന്നും ആനക്കൊമ്പുകള്‍ വാങ്ങി ശില്പങ്ങൾ നിർമ്മിച്ച് രാജ്യത്തിനകത്തും പുറത്തും വ്യാപാരം നടത്തിവന്നിരുന്ന കൊൽക്കത്ത തങ്കച്ചി എന്ന സിന്ധുവിന്‍റെ മകൻ അനീഷിനെയാണ് കോടതിയിൽ ഹാജരാക്കിയത്. ആന വേട്ടക്കേസിലെ പ്രധാന പ്രതിയും അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാന്‍ സാധിക്കാതെയുമിരുന്നകൊൽക്കത്ത തങ്കച്ചിയുടെ ഭർത്താവ് സുധീഷ് ബാബുവിനെയും മകൾ അമിതയേയും കൊൽക്കത്ത സാന്ദ്രഗച്ചി റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും രണ്ടാഴ്ച മുമ്പ് റവന്യൂ ഇന്‍റലിജന്‍സ് ആനക്കൊമ്പുകളുമായി പിടികൂടിയിരുന്നു.
വിവരം അറിഞ്ഞ ഇടമലയാർ ആനവേട്ടക്കേസ് അന്വേഷണ സംഘത്തിലെ അസി. ഫോറസ്റ്റ് കൺസർവേറ്റർ മനു സത്യൻ, തുണ്ടം റേഞ്ച് ഓഫീസർ സിജോ സാമുവൽ, ബീറ്റ് ഫോറസ്റ്റ്ഓഫീസർ സുരയ്യ ബഷീർ എന്നിവരടങ്ങുന്ന സംഘം ഇവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനായി കോതമംഗലം കോടതിയുടെ അനുമതിയോടെ കൊൽക്കത്തയിലേക്ക് പോയിരുന്നു. ഇതോടെയാണ് പ്രധാന പ്രതിയുടെ കീഴടങ്ങലിലേക്കും മകൻ്റെ അറസ്റ്റിലേക്കും കാര്യങ്ങൾ എത്തിയത്.