നിയന്ത്രണം ലംഘിച്ച് കുർബാന; വൈദികനെതിരെ കേസ്
വെല്ലിങ്ടൺ ഐലന്‍റിലെ സ്റ്റെല്ല മേരീസ് പള്ളിയിലാണ് കുർബാന നടന്നത്. വൈദികനെയും പ്രാർഥനയിൽ പങ്കെടുക്കാനെത്തിയ 6 പേരെയുമാണ് ഫോർട്ട് കൊച്ചി ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്
ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കുർബാന; വൈദികനെതിരെ കേസ്
എറണാകുളം:വെല്ലിങ്ടൺ ഐലൻഡിൽ ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കുർബാന നടത്തിയവർക്കെതിരെ പൊലീസ് കേസെടുത്തു. വെല്ലിങ്ടൺ ഐലന്‍റിലെ സ്റ്റെല്ല മേരീസ് പള്ളിയിലാണ് കുർബാന നടന്നത്. സ്റ്റെല്ല മേരീസ് പളളി വൈദികനെയും പ്രാർഥനയിൽ പങ്കെടുക്കാനെത്തിയ 6 പേരെയുമാണ് ഫോർട്ട് കൊച്ചി ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തത്. ലോക്‌ഡൗൺ ലംഘിച്ചതിന് പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.