കേരളം

kerala

ETV Bharat / city

നടിയെ പീഡിപ്പിച്ച കേസ് : വിജയ്‌ ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി - vijay babu bail latest

മെയ്‌ 30ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്ര ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കിയിരുന്നു

വിജയ്‌ ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷ  വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി  നടിയെ പീഡിപ്പിച്ച കേസ് വിജയ്‌ ബാബു ജാമ്യം  vijay babu sexual assault case  vijay babu anticipatory bail plea hearing postponed  vijay babu bail latest  kerala hc postpones vijay babu anticipatory bail plea hearing
നടിയെ പീഡിപ്പിച്ച കേസ്: വിജയ്‌ ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

By

Published : May 25, 2022, 5:02 PM IST

എറണാകുളം : നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. മെയ്‌ 30ന് മടങ്ങിയെത്തുമെന്ന് ചൂണ്ടിക്കാട്ടി മടക്കയാത്ര ടിക്കറ്റടക്കം അഭിഭാഷകൻ മുഖേന വിജയ് ബാബു ചൊവ്വാഴ്‌ച കോടതിയിൽ ഹാജരാക്കിയിരുന്നു. നടി തനിക്കയച്ച വാട്ട്സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്.

ഉഭയ സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും 2018 മുതൽ പരാതിക്കാരിയെ അറിയാമെന്നും സിനിമയിൽ അവസരത്തിന് വേണ്ടി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്ന രേഖകൾക്കൊപ്പം ഉപഹർജിയും വിജയ് ബാബു കോടതിയില്‍ സമര്‍പ്പിച്ചു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്.

Read more: വിജയ് ബാബു 30ന് കേരളത്തിലേക്ക് ; മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ഹൈക്കോടതിയിൽ ഹാജരാക്കി

പീഡനം നടന്നതിന് ശേഷം തൻ്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ലിനിക്കിൽ നടി ഏപ്രിൽ 12ന് എത്തി ഇവിടെ വച്ച് തന്‍റെ ഭാര്യയുമായി സംസാരിച്ചതിന്‍റെ സിസിടിവി ദ്യശ്യങ്ങളുണ്ടെന്നും ഉപഹർജിയിൽ പറയുന്നു. ഗോൾഡൻ വീസ നടപടികൾക്കായാണ് ദുബായിലേക്ക് പോയതെന്നാണ് നടന്‍റെ വാദം.

യുവനടി നൽകിയ ലൈംഗിക പീഡന പരാതിയിൽ ഏപ്രിൽ 22നാണ് വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തത്. കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബലാത്സംഗം, ശാരീരികമായി ഉപദ്രവിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.

ABOUT THE AUTHOR

...view details