എറണാകുളം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു . അന്വേഷണം നിർണായക ഘട്ടത്തിലാണ്. ചില കാര്യങ്ങൾ ഇനിയും അറിയാനുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. നോട്ട് നിരോധന വേളയിൽ വി.കെ ഇബ്രാഹിംകുഞ്ഞ് പാർട്ടി ദിനപത്രത്തിന്‍റെ അക്കൗണ്ട് വഴി പത്ത് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ഇത് പാലാരിവട്ടം അഴിമതിയുമായി ചേർത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കളമശേരി സ്വദേശി നൽകിയ ഹർജിയിലാണ് വിജിലൻസ് നിലപാടറിയിച്ചത്. അഴിമതിയിലൂടെ സമാഹരിച്ച പണമാണ് ദിനപത്രത്തിന്‍റെ അക്കൗണ്ടിലേക്ക് മാറ്റിയതെന്നാണ് ആരോപണം.
പാലാരിവട്ടം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് - hc palarivattom case
അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും കൂടുതൽ സമയം ആവശ്യമാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു
ഇബ്രാഹിം കുഞ്ഞിനെ മൂന്ന് തവണ ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ട്. ചില വിവരങ്ങൾ ഇനിയും ശേഖരിക്കാനുണ്ടെന്നും കൂടുതൽ സമയം ആവശ്യമാണെന്നും വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നു എന്നാണ് പ്രധാന ആരോപണം. മുന്‍കൂര്‍ പണമായി അനുവദിച്ച എട്ടേകാല്‍ കോടിക്ക് പലിശ കുറച്ചതിനാല്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായി തുടങ്ങിയ കാര്യങ്ങളാണ് വിജിലൻസ് പ്രധാനമായും പരിശോധിക്കുന്നത്. ഹർജി ഈ മാസം മുപ്പതിന് പരിഗണിക്കാനായി മാറ്റി.