എറണാകുളം: കിഴക്കമ്പലത്ത് പ്രഭാത സവാരിക്കിറങ്ങിയ രണ്ട് സ്ത്രീകൾ കാറിടിച്ച് മരിച്ചു. പഴങ്ങാട് സ്വദേശികളായ നസീമ, സുബൈദ എന്നിവരാണ് മരിച്ചത്. അപകടമുണ്ടാക്കിയ കാറിലുണ്ടായിരുന്ന ഡോക്ടർ ഹൃദയാഘാതത്തെ തുടർന്നും മരണപ്പെട്ടു. രാവിലെ ആറരയോടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.
എറണാകുളത്ത് കാറിടിച്ച് രണ്ട് സ്‌ത്രീകൾ മരിച്ചു - കാറപകടത്തിൽ രണ്ട് പേർ മരിച്ചു
പ്രഭാത സവാരിക്കിറങ്ങിയ സ്‌ത്രീകളാണ് കാർ ഇടിച്ച് മരിച്ചത്.
റോഡരികിലൂടെ നടക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. ഇതിൽ രണ്ട് പേർ മരണപ്പെടുകയും രണ്ട് പേർക്ക് പരുക്കേൽക്കുകയും ചെയ്‌തു. രോഗിയായ ഡോക്ടറെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. ഇതോടെയാണ് കാറിലുണ്ടായിരുന്ന ഡോക്ടർ ഹൃദായാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കാറിന്‍റെ അമിത വേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ALSO READ:മേഘവും ഭൂമിയും ഒന്നാകുന്നൊരിടം... അതാണ് ഇടുക്കി ജില്ലയിലെ മീനുളിയാൻ പാറ