കേരളം

kerala

ETV Bharat / city

പെരിയാറിലിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു - വിദ്യാർഥികൾ ഒഴുക്കിൽപെട്ടു

കോടനാട് മാർ ഏലിയാസ് കോളജിൽ ബി.ബി.എക്ക് പഠിക്കുന്ന കോടനാട് നെടുംതോട് പാമ്പാവാലി വൈശാഖ് (20) കോതമംഗലം കുത്തുകുഴി സ്വദേശി ബേസിൽ (20) എന്നിവരാണ് ഒഴുക്കിൽ പെട്ടത്.

students  Two students  flooded  പെരിയാര്‍  വിദ്യാർഥികൾ  വിദ്യാർഥികൾ ഒഴുക്കിൽപെട്ടു  വിദ്യാർഥികൾ
പെരിയാറിലിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു

By

Published : Jun 16, 2020, 5:56 PM IST

കൊച്ചി: കളിക്കിടെ പന്തെടുക്കാൻ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ടു. കോടനാട് മാർ ഏലിയാസ് കോളജിൽ ബി.ബി.എക്ക് പഠിക്കുന്ന കോടനാട് നെടുംതോട് പാമ്പാവാലി വൈശാഖ് (20) കോതമംഗലം കുത്തുകുഴി സ്വദേശി ബേസിൽ (20) എന്നിവരാണ് ഒഴുക്കിൽ പെട്ടത്. ഇവര്‍ക്കായുള്ള തെരച്ചിൽ തുടരുകയാണ്. പെരുമ്പാവൂർ കോടനാടാണ് സംഭവം.

ബുധനാഴ്ച 3.45നാണ് ദാരുണമായ അപകടം. കൂട്ടുകാരൊത്ത് പന്തുകളിക്കിടെ പന്ത് പുഴയിൽ പോയതിനെ തുടർന്ന് വൈശാഖ് പന്തെടുക്കാൻ പോകുകയായിരുന്നു. ഒഴുക്കിൽ പെടുന്നത് കണ്ടാണ് ബേസിൽ രക്ഷിക്കാനിറങ്ങിയത്. പിന്നീട് രണ്ടു വിദ്യാർഥികളും ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സ് അധികൃതരും പെരിയാറിൽ തെരച്ചില്‍ നടത്തുകയാണ്.

ABOUT THE AUTHOR

...view details