എറണാകുളം :അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഓട്ടോയിൽ ഇതേ ദിശയിൽ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇന്ന് (10-09-22) രാവിലെ ആറേകാലോടെയായിരുന്നു അപകടം.
അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം - Two die in Angamaly vehicle Accident
പെരുമ്പാവൂർ സ്വദേശികളായ ത്രേസ്യ, ബീന എന്നിവരാണ് മരിച്ചത്
![അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ചു അങ്കമാലിയിൽ വാഹനാപകടത്തിൽ രണ്ട് മരണം Two die in accident in Angamaly Angamaly Accident Two die in Angamaly vehicle Accident എറണാകുളത്ത് വാഹനാപകടത്തിൽ രണ്ട് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16331710-thumbnail-3x2-accident.jpg)
അങ്കമാലിയിൽ ഓട്ടോയും മിനി ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട ടാങ്കർ ലോറി സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. മരിച്ച രണ്ട് സ്ത്രീകളും അങ്കമാലിയിലെ സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.