ബംഗളൂരു: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര പാഴ്‌സല്‍ വഴി സ്വർണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷിന്‍റെയും സന്ദീപിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. റോഡ് മാർഗം എത്തിക്കാനാണ് എൻഐഎയുടെ തീരുമാനം. ഇരുവരുടെയും കൈയില്‍ നിന്ന് പാസ്പോർട്ടും രണ്ട് ലക്ഷം രൂപയും അന്വേഷണസംഘം പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്ന് രാജ്യം വിടാനായിരുന്നു പ്രതികളുടെ നീക്കമെന്നും സൂചനയുണ്ട്. കേരളത്തില്‍ എത്തിക്കുന്ന പ്രതികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കും.
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സന്ദീപിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി - national investigation agency
പ്രതികളെ ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിച്ച് കൊവിഡ് പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും
സ്വർണക്കടത്ത് കേസ്; സ്വപ്‌നയുടെയും സന്ദീപിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി
സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ നിർണായക സഹായമായത്. രണ്ട് ദിവസം മുൻപാണ് ഇവർ ബംഗളൂരുവില്‍ എത്തിയത്. ഇവർക്കൊപ്പം സ്വപ്നയുടെ ഭർത്താവും മക്കളും ഉണ്ടായിരുന്നു. കഴിഞ്ഞ ആറ് ദിവസമായി ഇരുവരും ഒളിവിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗിലൊളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന രണ്ടാം പ്രതിയും, സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്.