ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയില്‍ - hashish oil
മുളവ്കാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ ശനിയാഴ്ച രാത്രിയിൽ നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
കൊച്ചി: ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കളെ കൊച്ചി സിറ്റി ഷാഡോ പൊലീസ് പിടികൂടി. എറണാകുളം മുളവ്കാട് സ്വദേശികളും സഹോദരൻമാരുമായ ഷാരൂൺ (23),ശരത്ത് (22), ഇവരുടെ സുഹൃത്തായ പ്രണവ് (20) എന്നിവരെയാണ് കണ്ടെയ്‌നര്‍ ടെര്‍മിനലിന് സമീപത്ത് നിന്നും പൊലീസ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ റിസോർട്ടുകൾ കേന്ദ്രീകരിച്ച് റേവ്പാർട്ടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ഐജി വിജയ് സാഖറെക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് ഇവര്‍ അറസ്റ്റിലായത്. മുളവ്കാട് ഭാഗത്തെ സ്വകാര്യ റിസോർട്ടിൽ ശനിയാഴ്ച രാത്രിയിൽ നടത്താനിരുന്ന റേവ് പാർട്ടികൾക്കായി എത്തിച്ച ഹാഷിഷ് ഓയിലാണ് പിടികൂടിയത്.