ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിനെതിരെ ബസുടമകള്‍
മോട്ടോര്‍വാഹന വകുപ്പ് അനാവശ്യമായി തടഞ്ഞ് നിർത്തി സര്‍വ്വീസുകള്‍ മുടക്കുന്നുവെന്ന് ആരോപിച്ച് ടൂറിസ്റ്റ് ബസുടമകള്‍.
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിനെതിരെ ബസ്സുടമകള്‍
കൊച്ചി:മോട്ടോര്‍വാഹന വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് പരിശോധനയില്‍ പ്രതിഷേധിച്ച് ടൂറിസ്റ്റ് ബസുടമകള്‍ ഹൈക്കോടതിയിൽ ഹർജി നല്‍കി. അനാവശ്യമായി തടഞ്ഞ് നിർത്തി സര്‍വ്വീസുകള്‍ മുടക്കുന്നുവെന്നും കാരണം കൂടാതെ പിഴചുമത്തുന്നുയെന്നും ഹർജിയിൽ ഉടമകൾ ആരോപിക്കുന്നു. സംസ്ഥാനത്തെ മുഴുവൻ ആർടിഒമാരെയും എതിർകക്ഷിയാക്കിയാണ് ഹർജി. ഹര്‍ജിയില്‍ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. ഹര്‍ജി ഈ മാസം പതിനാലിന് കോടതി പരിഗണിക്കും.
Last Updated : May 7, 2019, 9:51 PM IST