സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ടോമി ആലുങ്കൽ അന്തരിച്ചു - ടോമി ആലുങ്കൽ
അസുഖബാധയെ തുടർന്നാണ് അന്ത്യം
ടോമി ആലുങ്കൽ നിര്യാതനായി
എറണാകുളം: സാമൂഹിക പ്രവർത്തകനും സിനിമ പ്രൊഡക്ഷൻ കൺട്രോളറുമായ ടോമി ആലുങ്കൽ (55) അന്തരിച്ചു. അസുഖബാധയെ തുടർന്നാണ് അന്ത്യം. അവിവാഹിതനായിരുന്ന ടോമി തന്‍റെ വീടും 20 സെന്‍റ് സ്ഥലവും ബോയ്സ് ഹോമിന് സൗജന്യമായി വിട്ടു നൽകിയിരുന്നു. കാലടിയിൽ ഏബീസ് സ്റ്റുഡിയോ നടത്തിയിരുന്ന ടോമി പിന്നീട് പെരുമ്പാവൂർ മമ്മി സെഞ്ചുറിയുടെ ആറ് സിനിമകൾക്ക് ഉൾപ്പെടെ 10ഓളം സിനിമകൾക്ക് പ്രൊഡക്ഷൻ കൺട്രോളറായി പ്രവർത്തിച്ചിട്ടുണ്ട്. പുല്ലുവഴി സ്നേഹ ജ്യോതി ശിശുഭവനുമായി സഹകരിച്ചു വരികെയാണ് വിയോഗം.