കേരളം

kerala

ETV Bharat / city

തൃക്കാക്കര പണക്കിഴി വിവദം; അടിയന്തര കൗൺസിൽ യോഗത്തില്‍ പ്രതിഷേധം - തൃക്കാക്കര

പ്രതിപക്ഷ കൗൺസിൽ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണത്തിലായിരുന്നു യോഗം

Thrikkakara Municipal Corporation  തൃക്കാക്കര പണക്കിഴി വിവദം  നഗരസഭാ അധ്യക്ഷ കൗൺസിൽ അംഗങ്ങൾക്ക് പണം നൽകി  തൃക്കാക്കര  Thrikkakara Municipal Corporation controversy
തൃക്കാക്കര പണക്കിഴി വിവദം; പൊലീസ് സംരക്ഷണയിൽ കൗൺസിൽ യോഗം ചേർന്നു

By

Published : Aug 27, 2021, 12:56 PM IST

എറണാകുളം: ഓണക്കോടിയോടൊപ്പം നഗരസഭ അധ്യക്ഷ കൗൺസിൽ അംഗങ്ങൾക്ക് പണം നൽകിയെന്ന ആരോപണത്തിനിടെ അടിയന്തര കൗൺസിൽ യോഗം ചേർന്ന് തൃക്കാക്കര നഗരസഭ. പ്രതിപക്ഷ കൗൺസിൽ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തിനിടെ പൊലീസ് സംരക്ഷണത്തിലായിരുന്നു യോഗം.

നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞതിനെ തുടർന്ന് കൗൺസിൽ ഹാളിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. കൗൺസിൽ ഹാളിൽ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം ശക്തമായതോടെ യോഗം അധ്യക്ഷയുടെ ചേംബറിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ കൗൺസിൽ യോഗം പൂർത്തിയാക്കി നഗരസഭ അധ്യക്ഷ മടങ്ങുകയും ചെയ്തു.

പണം നൽകിയത് പ്രതിപക്ഷ ആരോപണം മാത്രമെന്ന് അധ്യക്ഷ

യോഗം ചേർന്ന് ജനകീയ ആസൂത്രണവുമായി ബന്ധപ്പെട്ട ഫണ്ട് വിനിയോഗം ചർച്ച ചെയ്ത് തീരുമാനമെടുത്തതായി നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. യോഗം ചേർന്നത് ഔദ്യോഗികമായി തന്നെയാണന്നും അവർ വ്യക്തമാക്കി. ഓണക്കോടിക്കൊപ്പം പണം നൽകിയത് പ്രതിപക്ഷ ആരോപണം മാത്രമെന്നും നഗരസഭ അധ്യക്ഷ പറഞ്ഞു. ഇതിന്‍റെ പേരിൽ താൻ രാജിവെക്കില്ലെന്നും അവർ അറിയിച്ചു.

അധ്യക്ഷയുടെ വരവും മടക്കവും പൊലീസ് സംരക്ഷണയിൽ

പൊലീസ് സുരക്ഷയോടെയാണ് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കൗൺസിൽ യോഗത്തിനെത്തുകയും മടങ്ങുകയും ചെയ്തത്. നഗരസഭ സെക്രട്ടറിയുടെ അഭാവത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ സാന്നിധ്യത്തിലാണ് കൗൺസിൽ യോഗം നടത്തിയത്. പണക്കിഴി വിവാദത്തിൽ നഗരസഭ അധ്യക്ഷയുടെ രാജി ആവശ്യപ്പെട്ട് ദിവസങ്ങളായി ഇടതുമുന്നണി കൗൺസിർ പ്രതിഷേധം തുടരുകയായിരുന്നു.

ഓണക്കോടിക്കൊപ്പം പണം അടങ്ങിയ കവറും നൽകിയെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍

ആഗസ്ത് 17ന് നഗരസഭ ചെയര്‍പേ‍ഴ്സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി. ഇതോടൊപ്പം ഒരു കവറും ഉണ്ടായിരുന്നു. അതില്‍ പതിനായിരം രൂപയുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. ഇതെത്തുടര്‍ന്ന് ഈ തുക തങ്ങള്‍ ചെയര്‍പേ‍ഴ്സനെ തിരിച്ചേല്‍പ്പിച്ചതായും അവർ പറയുന്നു.

പതിനായിരം രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള തുക എവിടെ നിന്നു ലഭിച്ചുവെന്നത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രതിപക്ഷം പരാതി നൽകി. ഇതേ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു.

Also read: ഓണക്കോടിക്കൊപ്പം പണം : തെളിവെടുപ്പ് ആരംഭിച്ച് കോൺഗ്രസ് അന്വേഷണ കമ്മിഷൻ

ABOUT THE AUTHOR

...view details