എറണാകുളം: വന്ദേ ഭാരത് മിഷന്‍ രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായി പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ കൂടി കൊച്ചിയിലെത്തി. ദുബായ്, അബുദബി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 487 യാത്രക്കാരെയാണ് നാട്ടിലെത്തിച്ചത്. ദുബായ്-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ട് കൈക്കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 179 പേരും അബുദാബി-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ 181 പേരുമാണ് ഉണ്ടായിരുന്നത്. ബഹ്‌റൈന്‍ നിന്നെത്തിയ ഗള്‍ഫ് എയര്‍ വിമാനത്തില്‍ 127 യാത്രക്കാരാണ് മടങ്ങിയെത്തിയത്.
മൂന്ന് വിമാനങ്ങളിലായി 487 പ്രവാസികള്‍ കൊച്ചിയിലെത്തി - vande bharat mission kerala second phase
ദുബായ്, അബുദബി, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരെ വീടുകളിലേക്കും നിരീക്ഷണ കേന്ദ്രങ്ങളിലേക്കും മാറ്റി
ബഹ്‌റൈന്‍ ജയിലില്‍ കഴിയവെ പൊതുമാപ്പ് ലഭിച്ചവരും കൊച്ചിയല്‍ മടങ്ങിയെത്തിവരിലുണ്ട്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ ബഹ്‌റൈന്‍ പൗരന്മാരായ 60 പേര്‍ നെടുമ്പാശേരിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.ദുബായ് വിമാനത്തില്‍ 35 ഗര്‍ഭിണികളും, അടിയന്തര ചികിത്സ ആവശ്യമായ 46 പേരും ജോലിയില്ലാതെ കുടുങ്ങിയിരുന്ന 53 പേരും 13 മുതിര്‍ന്ന പൗരന്മാരും 13 പേരും ഉള്‍പ്പെടെ നാട്ടിലെത്തി. 43 തൃശ്ശൂര്‍ സ്വദേശികളാണ് അബുദബിയില്‍ നിന്നും മടങ്ങിയെത്തിയത്. ആലപ്പുഴ 17, എറണാകുളം 31, ഇടുക്കി 9, കണ്ണൂര്‍ 4, കാസര്‍കോട് 3, കൊല്ലം 5, കോട്ടയം 19, കോഴിക്കോട് 2, മലപ്പുറം 17, പാലക്കാട് 16, പത്തനംതിട്ട 7, തിരുവനന്തപുരം 4 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നും മടങ്ങിയെത്തിയവര്‍.
യാത്രക്കാരെ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചള്ള പരിശോധനകൾക്ക് വിധേയമാക്കി. ഓരോ ജില്ലക്കാരേയും കെ.എസ്.ആർ.ടി. ബസിൽ അതത് ജില്ലാ കേന്ദ്രങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിച്ചു. ഇന്ന് അബുദബിയിൽ നിന്ന് ഒരു വിമാനം കൂടി കൊച്ചിയിലെത്തും. ജൂൺ മൂന്ന് വരെ നീളുന്ന വന്ദേഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ പത്തൊമ്പത് വിമാനങ്ങളാണ് പ്രവാസികളുമായി കൊച്ചിയിലെത്തുന്നത്.