കൊച്ചി:അതിക്രമത്തിന് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ സഹായങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കുന്ന സഖി വൺസ്റ്റോപ്പ് സെന്റര്‍ പ്രവർത്തനം ആരംഭിച്ചു. വനിതാ-ശിശു വികസന വകുപ്പിന് കീഴിലുള്ള സെന്റര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും. ഗാർഹിക പീഡനങ്ങൾക്ക് ഉൾപ്പെടെ ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രത്തിൽ ഏഴ് ജീവനക്കാരുണ്ട്.
അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് ആശ്വാസമായി സഖി വൺസ്റ്റോപ്പ് സെന്റര്‍ - ജില്ലാ കലക്ടർ എസ്. സുഹാസ്
വനിതാ-ശിശു വികസന വകുപ്പിന്റെ കീഴിലുള്ള സെന്റര്‍ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും
സഖി വൺസ്റ്റോപ്പ്
കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ് സെന്റര്‍ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ജില്ലാ കലക്ടർ എസ്. സുഹാസ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സെന്ററിലെത്തി. വനിത-ശിശു സംരക്ഷണ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ ജെ. മായാ ലക്ഷ്മി, ജില്ലാ വനിത സംരക്ഷണ ഓഫീസർ എം.എസ് ദീപ എന്നിവരും സന്നിഹിതരായിരുന്നു.