എറണാകുളം: ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിക്ക് മടങ്ങി. വ്യോമ സേനയുടെ വിമാനത്തിലായിരുന്നു മോദിയുടെ മടക്കയാത്ര. വികസന പദ്ധതികൾ നാടിന് സമർപ്പിച്ച അമ്പലമേട് വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൗണ്ടിൽ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററിലാണ് മോദി കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയത്.
പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു - പ്രധാനമന്ത്രി കേരളത്തില്‍
പ്രധാന മന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ തുടങ്ങിയവർ ചേർന്ന് യാത്ര അയച്ചു.

പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു
പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് തിരിച്ചു
പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ തുടങ്ങിയവർ ചേർന്ന് യാത്ര അയച്ചു. വൈസ് അഡ്മിറല്‍ എ.കെ ചൗള, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്‌ക്രട്ടറി സത്യജിത് രാജന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കലക്ടര്‍ എസ്.സുഹാസ്, പൊലീസ് കമ്മിഷണർ നാഗരാജു ചക്കിലം, എന്നിവർ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.