എറണാകുളം:മദ്യവിൽപനക്കുള്ള വെർച്വൽ ക്യു ആപ്പായ ബെവ്ക്യു ഇതുവരെ ഡൗണ്‍ലോഡ് ചെയ്തത് പതിനഞ്ച് ലക്ഷംപേരെന്ന് ഫെയർകോഡ് ടെക്നോളജീസ് അധികൃതര്‍ അറിയിച്ചു. ആപ്പിനുണ്ടായിരുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാത്രി പത്ത് മണി മുതൽ പന്ത്രണ്ട് മണി വരെ 182000 പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണി മുതൽ രാവിലെ 6.30 വരെയുള്ള സമയത്തിനുള്ളിൽ 50000 പേർ കൂടി ആപ്പ് ഡൗൺലോഡ് ചെയ്തു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ബെവ്ക്യു ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ 396000മായി ഉയർന്നു. ടോക്കൺ ബുക്ക് ചെയ്യുന്നതിനുള്ള സമയം രാവിലെ 9 മണി വരെയായിരുന്നു. 216000 പേർക്കാണ് വ്യാഴാഴ്‌ച ആപ്പ് വഴി ടോക്കൺ നൽകിയത്. വൈകുന്നേരം ഏഴുമണിയോടെ ആകെ ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണം പതിനഞ്ച് ലക്ഷമായി ഉയർന്നു. അതേസമയം വെള്ളിയാഴ്‌ചയിലേക്കുള്ള ബുക്കിങ് ഉടൻ ആരംഭിക്കുമെന്നാണ് ഫെയർ കോഡ് പറയുന്നത്.
ബെവ്ക്യു ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തത് പതിനഞ്ച് ലക്ഷംപേര്‍, പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് കമ്പനി - ഫെയർകോഡ് ടെക്നോളജീസ്
ബുക്ക് ചെയ്യുന്നതിനുളള ഒ.ടി.പി ലഭിക്കാത്തതായിരുന്നു ആപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം

ബെവ്ക്യു ആപ്പ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തത് പതിനഞ്ച് ലക്ഷംപേര്‍, പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് കമ്പനി
ബുക്ക് ചെയ്യുന്നതിനുളള ഒ.ടി.പി ലഭിക്കാത്തതായിരുന്നു ആപ്പുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം. ഒടിപി ലഭ്യമാക്കുന്നതിന് ഒരു സേവനദാതാവ് മാത്രമാണുണ്ടായിരുന്നത്. ഇത് മൂന്നായി വർധിപ്പിച്ചുവെന്നും ഇതോടെ ആപ്പിലെ തിരക്ക് കൈകാര്യം ചെയ്യാൻ ഇവർക്ക് സാധിക്കുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. രണ്ട് മാസത്തിന് ശേഷം മദ്യവിൽപന ശാലകൾ സംസ്ഥാനത്ത് ഇന്ന് മുതലാണ് പ്രവർത്തനം തുടങ്ങിയത്. കൊവിഡ് സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനാണ് സർക്കാർ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്.