കൊച്ചി: രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്‌ചവെക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. തൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്തിന് മാതൃകയാകുന്ന തരത്തില്‍ തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കണം: ടി പി രാമകൃഷ്ണന്‍ - labor laws
തൊഴില്‍ നിയമം അനുശാസിക്കുന്ന എല്ലാ സുരക്ഷയും എല്ലാ തൊഴിലാളികള്‍ക്കും ലഭിക്കണമെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.

തൊഴില്‍ തര്‍ക്കങ്ങളില്‍ 80 ശതമാനവും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ട്രേഡ് യൂണിയനുകളുടെയും തൊഴിലാളികളുടെയും പരാതികള്‍ ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിക്കണം. നിയമം ഉടമക്കും തൊഴിലാളിക്കും ഒരുപോലെ ബാധകമാണ്. ചെയ്യാത്ത ജോലിക്ക് കൂലിയെന്നത് അംഗീകരിക്കാന്‍ കഴിയില്ല. മേലുദ്യോഗസ്ഥര്‍ അവരുടെ പരിധിയിൽ എത്ര പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നു എന്നത് പരിശോധിക്കണം. തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള കേസുകള്‍ പരിഗണിക്കാത്തത് ഗൗരവമായി തന്നെ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജീവനക്കാരും സര്‍ക്കാരിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കണം. കേരളത്തില്‍ എത്തുന്ന അതിഥി തൊഴിലാളികളെ നിര്‍ണയിക്കേണ്ട പൂര്‍ണ്ണ ചുമതല തൊഴില്‍ വകുപ്പിന് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.