കേരളം

kerala

ETV Bharat / city

പ്രളയ ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് സഹായമെത്തിച്ച് അധ്യാപക-വിദ്യാര്‍ഥി കൂട്ടം - കല്ലേലിമേട്, കുഞ്ചിപ്പാറ

കല്ലേലിമേട്, കുഞ്ചിപ്പാറ എന്നീ ആദിവാസി കുടികളിലാണ് അവശ്യവസ്‌തുക്കള്‍ എത്തിച്ചു നൽകിയത്.

പ്രളയ ദുരിതം അനുഭവിക്കുന്ന ആദിവാസികള്‍ക്ക് സഹായമെത്തിച്ച് അധ്യാപക-വിദ്യാര്‍ഥി കൂട്ടം

By

Published : Aug 20, 2019, 5:04 AM IST

എറണാകുളം: കിഴക്കമ്പലം ബത്ലഹേം ദയറ ഹൈസ്‌കൂള്‍, രാമമംഗലം ഹൈസ്‌കൂൾ, കുട്ടമ്പുഴ യുവ ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ പ്രളയ ദുരിതബാധികര്‍ക്ക് സഹായമെത്തിച്ചു. അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ, സ്റ്റുഡന്‍റസ് പൊലീസ് കേഡറ്റ്, പൂർവ വിദ്യാർഥികൾ, പിറ്റിഎ എന്നിവരുടെ സഹകരണത്തോടെയാണ് സഹായമെത്തിച്ചത്. പ്രളയം ദുരിതം ഏറെ അനുഭവിക്കുന്ന കല്ലേലിമേട്, കുഞ്ചിപ്പാറ എന്നീ ആദിവാസി കുടികളിലാണ് അവശ്യവസ്‌തുക്കള്‍ എത്തിച്ചു നൽകിയത്.

രാമമംഗലം ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ മണി പി കൃഷ്ണൻ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അനൂപ് ജോൺ, അധ്യാപക പ്രതിനിധികൾ ഷൈജി കെ ജേക്കബ്, ഷിജു, ബിന്നി, റെജി, ബത്ലഹേം ദയറാ ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്റർ സിസ്സ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ സാറാ, സിസ്റ്റർ അബ ഗെയിൽ, സിസ്റ്റർ മേരി, സിസ്സ്റ്റർ ഷീബ, അഞ്ജു, യുവ ക്ലബ്ബ് പ്രസിഡന്‍റ് സിബി കെ എ, ട്രഷറർ ജോഷി പൊട്ടക്കൽ, ചാരിറ്റിവിങ് കൺവീനർ ബിനിൽ , ബിനു കെ എം തുടങ്ങിയവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details