കേരളം

kerala

ETV Bharat / city

'കോടിയിൽ ഒരുവനാ'യി വിജയ് ആന്‍റണി - വിജയ് ആന്‍റണി കോടിയില്‍ ഒരുവന്‍

മെട്രോ സിനിമ സംവിധാനം ചെയ്‌ത അനന്ദ കൃഷ്ണനാണ് കോടിയിൽ ഒരുവനും സംവിധാനം ചെയ്യുന്നത്. സിനിമ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കും

tamil actor vijay antony new movie kodiyil oruvan first look released  vijay antony new movie kodiyil oruvan first look released  vijay antony new movie kodiyil oruvan first look  വിജയ് ആന്‍റണി സിനിമകള്‍  വിജയ് ആന്‍റണി കോടിയില്‍ ഒരുവന്‍  കോടിയില്‍ ഒരുവന്‍ ഫസ്‌ലുക്ക്
'കോടിയിൽ ഒരുവനാ'യി വിജയ് ആന്‍റണി

By

Published : Nov 13, 2020, 1:21 PM IST

എറണാകുളം: തമിഴ് നടന്‍ വിജയ് ആന്‍റണിയുടെ 'കോടിയിൽ ഒരുവൻ' എന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 2016ൽ പുറത്തിറങ്ങിയ മെട്രോ സിനിമ സംവിധാനം ചെയ്‌ത അനന്ദ കൃഷ്ണനാണ് കോടിയിൽ ഒരുവനും സംവിധാനം ചെയ്യുന്നത്. സിനിമ ഒരു പൊളിറ്റിക്കൽ ത്രില്ലറായിരിക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മീസയെ മുറുക്ക് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി ആത്മികയാണ് ചിത്രത്തിലെ നായിക. എൻ.എസ് ഉദയകുമാറാണ് ഛായാഗ്രാഹണം. നിവാസ്.കെ.പ്രസന്ന സംഗീത സംവിധാനം നിർവഹിക്കുന്നു. ചെന്തൂർ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ ടി.ഡി രാജയാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ ഫസ്റ്റ്ലുക്ക് നടന്‍ വിജയ് ആന്‍റണിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ABOUT THE AUTHOR

...view details