എറണാകുളം: സിറോ മലബാർ സഭ അടിയന്തര സ്ഥിരം സിനഡ് യോഗം ഇന്ന് ചേരും. കർദിനാളിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ നിസ്സഹകരണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സ്ഥിരം സിനഡ് ചേരുന്നത്.
സിറോ മലബാര്‍ സഭ അടിയന്തര സ്ഥിരം സിനഡ് യോഗം ഇന്ന് - അങ്കമാലി അതിരൂപത
കർദിനാളിനെതിരെയുള്ള വൈദികരുടെ പ്രതിഷേധത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നത് യോഗത്തില്‍ ചർച്ചയാകും.
സിറോ മലബാര്‍ സഭ അടിയന്തര സ്ഥിരം സിനഡ് യോഗം ഇന്ന്
കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന സ്ഥിരം സിനഡിൽ, കർദിനാളിനെതിരെയുള്ള വൈദികരുടെ പ്രതിഷേധത്തിൽ എന്ത് നടപടി സ്വീകരിക്കണമെന്നത് ചർച്ചയാകും.എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലെ തൊണ്ണൂറ് ശതമാനത്തിലേറെ വൈദികരും കർദിനാൾ വിരുദ്ധ പക്ഷത്ത് നിൽക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടക്കാൻ സാധ്യതയില്ല.
സിറോ മലബാർ സഭാ ആസ്ഥാനമായ സെന്‍റ് തോമസ് മൗണ്ടിൽ വൈകുന്നേരം മൂന്ന് മണി മുതലാണ് സിനഡ് ചേരുന്നത്.