കേരളം

kerala

ETV Bharat / city

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; ചോദ്യം ചെയ്യല്‍ തുടരുന്നു - Syro Malabar Church case

മൂന്നാം പ്രതി ആദിത്യന് ജാമ്യം അനുവദിച്ച കോടതി, പോലീസ് ആവശ്യപെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദേശവും ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്നു.

സിറോ മലബാര്‍ സഭ വ്യാജരേഖ കേസ്; ചോദ്യം ചെയ്യല്‍ തുടരുന്നു

By

Published : Jun 2, 2019, 11:07 AM IST


കൊച്ചി: സിറോ മലബാര്‍ സഭ വ്യാജരേഖ കേസിൽ തുടർച്ചയായ നാലാം ദിവസവും ഫാദർപോൾ തേലക്കാടിനെയും ടോണി കല്ലൂക്കാരനെയും ചോദ്യം ചെയ്യും. ആലുവ ഡിവൈ.എസ്.പി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ മൂന്നാം പ്രതി ആദിത്യനോടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ തുടർച്ചായ ചോദ്യം ചെയ്യലുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ചോദ്യം ചെയ്യൽ പൂർത്തീകരിക്കണമെന്നാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. വൈദികരുടെ അറസ്റ്റും കോടതി തടഞ്ഞിരുന്നു. അതേ സമയം മൂന്നാം പ്രതി ആദിത്യന് ജാമ്യം അനുവദിച്ച കോടതി, പൊലീസ് ആവശ്യപെട്ടാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിർദേശവും ജാമ്യവ്യവസ്ഥയിൽ ഉൾപ്പെടുത്തിയിരുന്നു.

ABOUT THE AUTHOR

...view details