കേരളം

kerala

ETV Bharat / city

സ്‌പീക്കറെ ചോദ്യം ചെയ്‌തത് അപമാനകരം, ജലീല്‍ രാജിവയ്‌ക്കണം : വി.എം സുധീരൻ - വി.എം സുധീരൻ വാര്‍ത്തകള്‍

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരു ശുചീകരണ പ്രക്രിയയ്ക്ക് വിധേയമാകണമെന്ന് വി.എം സുധീരൻ.

Sudheeran against Speaker  vm Sudheeran news  വി.എം സുധീരൻ വാര്‍ത്തകള്‍  സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണൻ
സ്‌പീക്കറെ ചോദ്യം ചെയ്‌തത് അപമാനകരം, കെ.ടി ജലീല്‍ രാജിവയ്‌ക്കണം; രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരൻ

By

Published : Apr 10, 2021, 5:06 PM IST

Updated : Apr 10, 2021, 7:01 PM IST

എറണാകുളം: ഡോളർ കടത്ത് കേസില്‍ സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്ത സംഭവം അപമാനകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരൻ. പരിതാപകരമായ അവസ്ഥയിലൂടെയാണ് കേരളം കടന്നുപോകുന്നതെന്നും അദ്ദേഹം എറണാകുളത്ത് പറഞ്ഞു.

വി.എം സുധീരന്‍റെ പ്രതികരണം

തിരുവനന്തപുരത്തെ സ്‌പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കസ്‌റ്റംസ് ചോദ്യം ചെയ്യല്‍. നാല് മണിക്കൂറോളം ആണ് ചോദ്യം ചെയ്‌തത്. ഡോളര്‍ കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി മൂന്നുതവണ കസ്റ്റംസ് സ്‌പീക്കര്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും വിവിധ കാരണങ്ങള്‍ പറഞ്ഞ് ഹാജരാകാന്‍ തയ്യാറായിരുന്നില്ല. ഇതിനിടയിലാണ് കൊച്ചി കസ്റ്റംസ് സൂപ്രണ്ട് സലിലിന്‍റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്‌തത്.

കൂടുതല്‍ വായനയ്‌ക്ക്:സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു

അതേസമയം കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു. ലോകായുക്ത നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെ.ടി ജലീൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ അദ്ദേഹം രാജിവയ്‌ക്കണം. ഇത്തരം സംഭവങ്ങളിൽ പ്രതിസ്ഥാനത്ത് ഉള്ളത് മുഖ്യമന്ത്രി അടക്കം ഉള്ളവരാണ്. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒരു ശുചീകരണ പ്രക്രിയയ്ക്ക് വിധേയമാകണമെന്നും വി.എം സുധീരൻ എറണാകുളത്ത് പറഞ്ഞു.

കൂടുതല്‍ വായനയ്‌ക്ക്:ഡോളര്‍ കടത്ത് കേസ് : സ്‌പീക്കർ ശ്രീരാമകൃഷ്‌ണന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന

ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെടി ജലീൽ കുറ്റക്കാരനാണെന്ന് നേരത്തെ ലോകായുക്ത വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്ത വിധിച്ചു. സംസ്ഥാന ന്യൂനപക്ഷ വികസന കോർപ്പറേഷനിലെ ജനറൽ മാനേജരായി ബന്ധുവായ കെടി അദീബിനെ നിയമിച്ചത് നിയമവിരുദ്ധമെന്നും മുഖ്യമന്ത്രി യുക്തമായ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ഉത്തരവിൽ പറയുന്നു.

ന്യൂനപക്ഷ കോർപ്പറേഷനിലെ ജനറൽ മാനേജർ നിയമനത്തിനുള്ള യോഗ്യതയായ ബിടെക് ബിരുദത്തിന് പുറമെ പിജി ഡിബിഎ എന്ന യോഗ്യത കൂടി വേണം എന്ന വ്യവസ്ഥ മന്ത്രി ഏകപക്ഷീയമായി കൂട്ടിച്ചേർത്തത് ബന്ധുവിന് വേണ്ടിയെന്ന് കോടതി നിരീക്ഷിച്ചു. ഇതിലൂടെ യോഗ്യരായ നിരവധി പേർക്ക് അപേക്ഷിക്കാൻ അവസരം നഷ്‌ടപ്പെട്ടു. കോർപ്പറേഷൻ ആവശ്യപ്പെടാതെ മന്ത്രി ഇത് ചെയ്‌തത് തികഞ്ഞ സ്വജന പക്ഷപാതവും സത്യപ്രതിജ്ഞാലംഘനവുമാണെന്ന് കോടതി വിധിയിൽ പറയുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാരൂൺ അൽ റഷീദ് എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് വിധി.

Last Updated : Apr 10, 2021, 7:01 PM IST

ABOUT THE AUTHOR

...view details