എറണാകുളം :എടത്തലയില്‍ വിദ്യാര്‍ഥിനി എമര്‍ജൻസി വാതിലിലൂടെ തെറിച്ചുവീണ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. നേരത്തെ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ വിദ്യാഭ്യാസ ഉപ ഡയറക്‌ടര്‍ക്കും എടത്തല പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസര്‍ക്കും ജില്ല കലക്‌ടര്‍ ഡോ. രേണുരാജ് നിർദേശം നൽകിയിരുന്നു.
സെപ്‌റ്റംബര്‍ ഒന്നിന് വ്യാഴാഴ്‌ച വൈകീട്ട് മൂന്നിന് എടത്തല പേങ്ങാട്ടുശ്ശേരിയിലായിരുന്നു സംഭവം. അല്‍-ഹിന്ദ് സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് സ്‌കൂള്‍ ബസിലെ എമര്‍ജൻസി വാതിലിലൂടെ പുറത്തേക്ക് വീണത്. എതിരെ വന്ന ബസ് പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അപകടമൊഴിവാകുകയായിരുന്നു. മാധ്യമങ്ങളിലൂടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്.