എറണാകുളം: കള്ളപ്പണ കേസ് പിൻവലിക്കാൻ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് നേരിട്ട് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരനായ ഗിരീഷ് ബാബു വിജിലന്‍സിന് മൊഴി നല്‍കി. പരാതിക്ക് പിന്നിൽ കളമശേരിയിലെ ചില ലീഗ് നേതാക്കളാണെന്ന് പറയാനും അദ്ദേഹം നിർദ്ദേശിച്ചു. ചന്ദ്രികാ ദിനപത്രത്തിന്‍റെ അക്കൗണ്ടിലേക്ക് നോട്ട് നിരോധന സമയത്ത് പത്ത് കോടി നിക്ഷേപിച്ച് കള്ളപണം വെളുപ്പിച്ചുവെന്നും, ഇത് പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട അഴിമതി പണമാണെന്നും കാണിച്ച് പരാതി നൽകിയതിനെ തുടർന്ന് തനിക്കെതിരെ നിരന്തരമായി ഭീഷണിയുണ്ടായിരുന്നു. ഇബ്രാഹിം കുഞ്ഞിന്‍റെ ആളുകൾ വന്ന് നേരിട്ട് വന്ന് പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഗിരീഷ് ബാബു പറഞ്ഞു.
കേസ് പിന്‍വലിക്കാന്‍ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് പണം വാഗ്ദാനം ചെയ്തെന്ന് മൊഴി - വിജിലന്‍സ് വാര്‍ത്തകള്‍
കള്ളപ്പണ കേസില്‍ പരാതിക്കാരനായ ഗിരീഷ് ബാബുവാണ് വിജിലന്‍സിന് മൊഴി നല്‍കിയത്.
പരാതി പിൻവലിക്കാൻ തയാറെല്ലങ്കിൽ ഇത്തരമൊരു പരാതി നൽകാൻ പ്രേരിപ്പിച്ചത് മുസ്‌ലിം ലീഗിലെ നേതാക്കളാണെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടു. ലീഗിലെ ചില നേതാക്കൾ പരാതി നൽകാൻ നിർബന്ധിച്ചുവെന്ന് വ്യക്തമാക്കുന്ന ഒരു എഗ്രിമെന്‍റില്‍ ഒപ്പിടാനും അവർ നിർബന്ധിച്ചിരുന്നു. ഇതേ തുടർന്നാണ് ഇബ്രാഹിം കുഞ്ഞിനെ വീട്ടിലെത്തി നേരിട്ട് കണ്ടെത്. പരാതി പിൻവലിക്കാൻ അദ്ദേഹം അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പാർട്ടിയിൽ തനിക്ക് വലിയ സമ്മർദമുണ്ടെന്നും പാണക്കാട് തങ്ങൾക്ക് നൽകാൻ എഗ്രിമെന്‍റി ഒപ്പിട്ട് നൽകാനും ആവശ്യപ്പെട്ടു. പരാതിക്ക് പിന്നിൽ ലീഗിലെ ചില നേതാക്കളാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞുവെന്നും ഗിരീഷ് വിജിലന്‍സിനോട് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഗിരീഷിനെതിരായ ഭീഷണി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് ഐ.ജി.ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്