കേരളം

kerala

ETV Bharat / city

തെരുവ് മൃഗങ്ങളുടെ പട്ടിണിയകറ്റി ഒരു കൂട്ടം മൃഗസ്നേഹികള്‍ - മൃഗസ്നേഹികള്‍

സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ദിനം പ്രതി ഭക്ഷണം വിതരണം ചെയ്യുന്നത്.

spca food distribution for animals  spca ernakulam  food for animals  മൃഗസ്നേഹികള്‍  സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ്
തെരുവ് മൃഗങ്ങളുടെ പട്ടിണിയകറ്റി ഒരു കൂട്ടം മൃഗസ്നേഹികള്‍

By

Published : May 24, 2021, 8:15 PM IST

Updated : May 24, 2021, 8:26 PM IST

എറണാകുളം: ലോക്ക് ഡൗണ്‍ കാലത്ത് കൊച്ചിയിൽ തെരുവ് മൃഗങ്ങള്‍ പട്ടിണിയല്ലെന്ന് ഉറപ്പ് വരുത്തുകയാണ് ഒരുകൂട്ടം മൃഗസ്നേഹികള്‍. തെരുവ് മൃഗങ്ങൾക്ക് വേണ്ടി തൃപ്പൂണിത്തുറയിൽ പ്രവർത്തിക്കുന്ന സമൂഹ അടുക്കളയിൽ ഭക്ഷണ തയ്യാറാക്കി ദിവസവും നഗരത്തിലെ വിവിധ ഇടങ്ങളിൽ ഭക്ഷണമെത്തിക്കുകയാണ് മൃഗ സ്നേഹികൾ. സൊസൈറ്റി ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ദിനം പ്രതി ഭക്ഷണം വിതരണം ചെയ്യുന്നത്.

തെരുവ് മൃഗങ്ങളുടെ പട്ടിണിയകറ്റി ഒരു കൂട്ടം മൃഗസ്നേഹികള്‍

ഹോട്ടലുകൾ ഉൾപ്പടെ പരിമിതമായി മാത്രം പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് തെരുവ് പട്ടികൾ ഉൾപ്പടെ ഭക്ഷണം കിട്ടാതെ അലയാൻ തുടങ്ങിയത്. ഇവ അക്രമാസക്തരാവുകയും പുറത്തിറങ്ങുന്നവർക് ഭീഷണിയാവുകയും ചെയ്തിരുന്നു. ലോക്ക് ഡൗൺ കഴിയുന്നത് വരെ തെരുവ് മൃഗങ്ങൾക്ക് ഭക്ഷണ വിതരണം തുടരുമെന്ന് എസ്.പി.സി.എ ജില്ലാ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ ഉല്ലാസ് തോമസ് പറഞ്ഞു.

ദിവസവും 300 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കാക്കനാട്, തൃപ്പൂണിത്തുറ, എംജി റോഡ്, പള്ളുരുത്തി, കലൂര്‍, കടവന്ത്ര, ഐലന്‍റ് , വൈറ്റില എന്നിവിടങ്ങളിലെ തെരുവ് മൃഗങ്ങള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. തെരുവ് മൃഗങ്ങള്‍ കൂടുതല്‍ കാണുന്ന പ്രദേശങ്ങള്‍ എവിടെയൊക്കെയെന്ന് കണ്ടെത്തിയാണ് എസ്‌പിസിഎ ടീമിന്‍റെ ഭക്ഷണ വിതരണം.
also read തെരുവുനായകള്‍ക്ക് ഭക്ഷണം വിളമ്പി പത്മാവതി

Last Updated : May 24, 2021, 8:26 PM IST

ABOUT THE AUTHOR

...view details