എറണാകുളം: 'കർത്താവിന്‍റെ നാമത്തിൽ' എന്ന തന്‍റെ ആത്മകഥ പുറത്തിറക്കുന്നതിൽ ഭീഷണികൾ ഉണ്ടെങ്കിലും മഠത്തിലെ അവസ്ഥകൾ പുറത്തുവരണമെന്നാണ് ആഗ്രഹമെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്‍ . ആത്മീയ മേഖലയിലെ ചിലരുടെ കുത്തഴിഞ്ഞ ജീവിതം തുറന്നുകാട്ടുന്നതിനായി ഡിസംബർ പതിനേഴാം തീയതി കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പേരിൽ എറണാകുളത്ത് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും സിസ്റ്റർ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ജസ്റ്റിസ് ഫോർ ലൂസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലായിരിക്കും പരിപാടി.
"കന്യാസ്‌ത്രീ മഠങ്ങളിലെ അവസ്ഥകള്‍ പുറത്തുകൊണ്ടുവരാനാണ് എന്‍റെ ആത്‌മകഥ" : സിസ്‌റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ - സിസ്‌റ്റര്‍ ലൂസി കളപ്പുര
ആത്മീയ മേഖലയിലെ ചിലരുടെ കുത്തഴിഞ്ഞ ജീവിതം തുറന്നുകാട്ടുന്നതിനായി ഡിസംബർ പതിനേഴാം തീയതി കന്യാസ്ത്രീയ്ക്ക് പറയാനുള്ളത് എന്ന പേരിൽ എറണാകുളത്ത് പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
കന്യാസ്ത്രീകൾ അനുഭവിക്കുന്ന ചൂഷണം പൊതുസമൂഹത്തിനു മുന്നിൽ എത്തണം. ചൂഷണത്തിന് ഇരയായ കന്യാസ്ത്രീകളും കുടുംബങ്ങളും മുന്നോട്ടുവരണം. പൊതുസമൂഹം മാറണമെങ്കിൽ കന്യാസ്ത്രീകൾ മുന്നോട്ടു വരണമെന്നും സിസ്റ്റർ ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി. മഠത്തിലെ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ പീഡനങ്ങൾ ഏൽക്കേണ്ടി വന്ന സിസ്റ്റർ ദീപയുടെ മാതാപിതാക്കളും സഹോദരങ്ങളും മാനന്തവാടി ബിഷപ്പ് ഹൗസിന് മുൻപിൽ നടത്തുന്ന സത്യാഗ്രഹത്തിന് പൂർണ പിന്തുണ നൽകുകയാണെന്നും സിസ്റ്റർ ലൂസി പറഞ്ഞു.
കേരളത്തിൽ നിരവധി കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും ഇതിൽ സർക്കാർ എന്ത് നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് ഫോർ ലൂസി ഭാരവാഹികൾ ചോദിച്ചു. 75% കന്യാസ്ത്രീകളും മാനസികപീഡനം അനുഭവിക്കുന്നതായും സഭകൾക്ക് ലഭിക്കുന്ന പണം മുഴുവൻ കൊണ്ടുപോകുന്നത് സഭാ മേലധ്യക്ഷന്മാരാണെന്നും ജസ്റ്റിസ് ഫോർ ലൂസി ഭാരവാഹികൾ പറഞ്ഞു.